അച്ഛനെ മനസിലാക്കി അച്ഛനൊപ്പം ചങ്കായി നിന്ന ഈ മകള്‍ കാണിച്ചതല്ലേ ഹീറോയിസം! അച്ഛനൊപ്പം നിന്ന ഈ മകള്‍ ഒരിക്കലും തെറ്റായ തീരുമാനമെടുക്കില്ല; മീനാക്ഷിയെ പുകഴ്ത്തി ദിലീപ് ആരാധകര്‍

സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് നടന്‍ ദിലീപിന്റെ ജീവിതത്തില്‍ ഇന്നോളം സംഭവിച്ചത്. അദ്ദേഹത്തിന്റെ ആരാധകരെയും ബന്ധുമിത്രാധികളെയും എന്തിന് ശത്രുക്കളെപ്പോലും സ്തബ്ധരാക്കുന്നതായിരുന്നു അതെല്ലാം. എന്നാല്‍ അത്തരം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തോടൊപ്പം കുടുംബമുണ്ടായിരുന്നു. ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും അദ്ദേഹത്തിന് നല്‍കിയ പിന്തുണ അത്രയ്ക്ക് വലുതായിരുന്നു. അച്ഛനെ മനസ്സിലാക്കി കൂടെ നില്‍ക്കുകയായിരുന്നു ഈ താരപുത്രി. ദിലീപ് ആരാധകര്‍ വിലിയിരുത്തുന്നതിങ്ങനെയൊക്കെയാണ്.

ദിലീപിന്റെ മകള്‍ അദ്ദേഹത്തിന്റെ ഒപ്പമുള്ളതാണ് ദിലീപിന്റെ ഭാഗ്യമെന്ന് ആരാധകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും ആത്മസംയമനം പാലിക്കുകയായിരുന്നു ഈ മകള്‍. ഇടയ്ക്ക് ദിലീപിനെ കാണാനെത്തിയപ്പോള്‍ ഈ മകള്‍ പെരുമാറിയത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അനാവശ്യമായ വികാരപ്രകടനത്തിനൊന്നും നില്‍ക്കാതെ വളരെ ശാന്തയായി അച്ഛനെക്കണ്ട് മടങ്ങിയ മീനാക്ഷിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഈ മകള്‍ കാണിച്ച ചങ്കൂറ്റത്തെക്കുറിച്ച് ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ദിലീപിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മീനൂട്ടി എന്ന മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് ദിലീപ് ഇടയ്ക്ക് തുറന്നുപറഞ്ഞിരുന്നു. ദിലീപിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ മകളാണെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധിയാളുകള്‍ ദിലീപ് ഓണ്‍ലൈനിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുമുണ്ട്. അച്ഛന്റെ സുഖത്തിലും ദു:ഖത്തിലും കൂടെ നിന്ന ഈ മകള്‍ ഒരിക്കലും തെറ്റായ തീരുമാനമെടുക്കില്ലെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

Related posts