ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ താരമാണ് ‘ഗ്രംപി ക്യാറ്റ്’ അഥവാ ദേഷ്യപ്പെടുന്ന പൂച്ച. ദേഷ്യപ്പെടുന്ന മുഖഭാവം തന്നെയാണ് ഈ പൂച്ചയെ പ്രശസ്തയാക്കിയത.് ‘ടാര്‍ഡാര്‍ സോസ്’ എന്നാണ് ഇവളുടെ യഥാര്‍ഥ പേര്. എന്നാല്‍ ഇപ്പോള്‍ ഈ പൂച്ച ഉടമയായ തബാത്ത ബണ്ടേഴ്‌സണ് നേടിക്കൊടുത്തത് അഞ്ചു കോടി രൂപയാണ്.
ഏവര്‍ക്കും സുപരിചിതയായ ഗ്രംപിയുടെ വിപണി മൂല്യം മനസ്സിലാക്കിയ ഉടമസ്ഥന്‍ ടബാത്ത ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി. അത് വന്‍ വിജയമായപ്പോള്‍ ഈ പൂച്ചയുടെ ചിത്രത്തിന് വിലയേറി. ഇതിനെ തുടര്‍ന്ന് ഗ്രംപിയുടെ ചിത്രം മറ്റ് കമ്പനികള്‍ക്ക് നല്‍കുന്നതിനുള്ള അവകാശം വില്‍ക്കുന്നതിനായി ബണ്ടേസണ്‍ ഒരു കോപ്പിറൈറ്റ് കമ്പനി ആരംഭിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഗ്രീനഡ് കോഫി എന്ന കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഈ പൂച്ചയുടെ ചിത്രം വാങ്ങിയത്. കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഗ്രീനഡിന് പൂച്ചയുടെ ചിത്രങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം. എന്നാല്‍ അടുത്തിടെ ഗ്രിനഡ് പുറത്തിറക്കിയ ടീ ഷര്‍ട്ടിലും ഗ്രംപിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ബണ്ടേസണ്‍ കോടതിയെ സമീപിച്ചത്. മുഖ ഭാവങ്ങള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ താരമായ ഗ്രംപി ഇപ്പോള്‍ കോടീശ്വരി ആയതിന്റെ ഗെറ്റപ്പിലാണ്. അമേരിക്കയിലെ ഗ്രീനഡ് കമ്പനി അഞ്ചു കോടി രൂപ നല്‍കണമെന്ന് കാണിച്ച് കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് ഉത്തരവിറക്കിയത്. എന്തായാലും ഗ്രംപിയും ഉടമ ടബാത്ത ബണ്ടേഴ്‌സണും ഇപ്പോള്‍ ഹാപ്പിയാണ്.