മാതൃസ്‌നേഹത്തിന് ഉത്തമ ഉദാഹരണം! കിടാവിനെ ചികിത്സയ്ക്കായി കൊണ്ടുപോയ വാഹനത്തെ അമ്മപ്പശു പിന്തുടര്‍ന്നത് അരക്കിലോമീറ്റര്‍; സ്വാര്‍ത്ഥരായ മനുഷ്യര്‍ കണ്ടുപഠിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ; വീഡിയോ വൈറല്‍

അമ്മമാരുടെ സ്‌നേഹത്തിന് പകരം വയ്ക്കാന്‍ ഈ ലോകത്തില്‍ യാതൊന്നിനും സാധിക്കില്ല. എത്രയൊക്കെ കാലം പുരോഗമിച്ചാലും അതങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ആ സ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അതില്‍ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലെന്നതാണ്. അതേ, അമ്മയുടെ സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിക്കുന്ന ഏതാനും നിമിഷത്തെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടാവിനെ കൊണ്ടുപോകുന്ന ലോറിയെ പിന്തുടര്‍ന്ന് ഓടുന്ന അമ്മപ്പശുവിന്റെ ദൃശ്യങ്ങള്‍.

കര്‍ണാടകയിലെ ഹവേരിയില്‍ നിന്നാണ് ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ പുറത്തായിരിക്കുന്നത്. രണ്ടര മാസം പ്രായമുള്ള പശുക്കിടാവിനെ മുറിവും അതിനെ തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും കാരണം ഉടമസ്ഥന്‍ ചികിത്സയ്ക്ക് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രണ്ടരമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോയ വാഹനത്തിനെ അരകിലോമീറ്റോറോളം ആണ് അമ്മപ്പശു പിന്തുടര്‍ന്നത്. എന്തായാലും ചികിത്സയ്ക്കു ശേഷം കിടാവ് ആരോഗ്യനില വീണ്ടെടുത്തതായി ഹവേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ എച്ച് ഡി സുന്നാകി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് കിടാവിനെ ഡിസ്ചാര്‍ജും ചെയ്തിട്ടുണ്ട്.

Related posts