ബോളിവുഡ്, തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസനു കഴിഞ്ഞ ദിവസം 32 വയസായി. ഓരോ പിറന്നാളും ശ്രുതിയെ സംബന്ധിച്ച് ആഘോഷമാണ്. എങ്കിലും പ്രായം കയറിക്കയറി പോകുന്നതിൽ തെല്ലൊരു ആശങ്കയും താരത്തിന് ഇല്ലാതില്ല.
“”എനിക്ക് തോന്നുന്നത് നാൽപത് വയസാകുന്പോൾ ഞാൻ പരിഭ്രാന്തിയിലാകുമെന്നാണ്. നാൽപത് വയസ് പിന്നിട്ട ശേഷമാണ് സ്ത്രീകൾ അവരുടെ പ്രായത്തെ കുറിച്ച് പരിഭ്രാന്തരാകുന്നത്. സാധാരണയായി പിറന്നാളാഘോഷത്തിന് ഇന്ത്യയിലെ വീട്ടിലേക്കാണ് വരാറുള്ളത്. എന്നാൽ ഇത്തവണ ചില പരിപാടികളുമായി വിദേശത്തായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം ലോസ് ആഞ്ചലസിലാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. തീരുമാനിക്കാനുള്ള അധികാരമുണ്ടായിരുന്നെങ്കിൽ എന്റെ പിറന്നാൾ ദേശീയ അവധിയായി പ്രഖ്യാപിച്ചേനെ. ദീപാവലിയും ക്രിസ്മസും പോലെയുള്ള ആഘോഷങ്ങളേക്കാൾ പിറന്നാളിന് പ്രാധാന്യം കൊടുക്കാറുണ്ട്. കുട്ടിക്കാലത്ത് ഓരോ പിറന്നാളിനെയും കാത്തിരുന്നത് എപ്രകാരമാണോ അപ്രകാരമാണ് ഇപ്പോഴും”- ശ്രുതി പറഞ്ഞു.