ശാസ്ത്രലോകത്തിനു കൗതുകമായി കൈകളുള്ള മത്സ്യം

ടാ​സ്മാ​നി​യ​ൻ തീ​ര​ത്തു​നി​ന്ന് അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി. റെ​ഡ് ഹാ​ൻ​ഡ്ഫി​ഷ് എ​ന്നു പേ​രു ന​ല്കി​യി​രി​ക്കു​ന്ന ഈയി​നം മ​ത്സ്യ​ങ്ങ​ൾ​ക്ക് പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ അം​സ​ച്ചി​റ​കു​ക​ളു​ടെ സ്ഥാ​ന​ത്ത് ചു​വ​പ്പു നി​റ​ത്തി​ലു​ള്ള കൈ​ക​ൾ​ക്കു സ​മാ​ന​മാ​യ അ​വ​യ​വ​മാ​ണു​ള്ള​ത്. ഇ​വ ഉ​പ​യോ​ഗി​ച്ച് ക​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും ഈ ​ഇ​നം മ​ത്സ്യ​ങ്ങ​ൾ​ക്കു ക​ഴി​യും. ലോ​ക​ത്തി​ൽ​ത്ത​ന്നെ അ​ത്യ​പൂ​ർ​വ​മാ​യ ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​ല്പ​തോ​ളം മ​ത്സ്യ​ങ്ങ​ളെ മാ​ത്ര​മേ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ.

ടാ​സ്മാ​നി​യ ഐ​മാ​സ് (ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മ​റൈ​ൻ ആ​ൻ​ഡ് അ​ന്‍റാ​ർ​ക്ടി​ക് സ്റ്റ​ഡീ​സ്) യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡൈ​വിം​ഗ് ടീം ​ഡീ​പ് സീ ​ഡൈ​വിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ ഇ​ഞ്ച് മാ​ത്രം വ​ലു​പ്പ​മു​ള്ള ഇ​വ​യ്ക്ക് നീ​ന്താ​നു​ള്ള ക​ഴി​വ് കു​റ​വാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​മു​ദ്ര​ത്തി​ൽ വ​ള​രെ ദൂ​ര​ത്തേ​ക്കു സ​ഞ്ച​രി​ക്കാ​ൻ ഇ​വ​യ്ക്കു ക​ഴി​യി​ല്ല. ഈ ​മ​ത്സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ​സം​ഘ​ത്തെ അ​യ​യ്ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഐ​മാ​സ് യൂണി​വേ​ഴ്സി​റ്റി.

Related posts