ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിച്ച്, പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ വിജയം ആഘോഷിച്ച് ദിലീപ്! താന്‍ രൂപം കൊടുത്ത സംഘടനയില്‍ താരം പങ്കെടുത്തത് സാധാരണ അംഗമായി; ചിത്രങ്ങള്‍ വൈറല്‍

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ വിജയത്തില്‍ പങ്കുചേര്‍ന്ന് ദിലീപ്. തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ആദ്യ ജനറല്‍ ബോഡിയോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇതിനിടെയായിരുന്നു ആദിയുടെ വിജയാഘോഷം സംഘടിപ്പിച്ചത്. ഫിയോക്കിന്റെ പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂര്‍ ആണ് ആദിയുടെ നിര്‍മാതാവ്. ദിലീപ് ആണ് ആദി എന്നെഴുതിയ കേക്ക് മുറിച്ച് ആന്റണിക്കൊപ്പം വിജയം പങ്കുവച്ചത്. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ദിലീപ് ആദ്യമായാണ് ഒരു സിനിമാസംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നത്.

സംഘടനയിലെ സാധാരണ അംഗം എന്ന നിലയിലാണ് ദിലീപ് യോഗത്തില്‍ പങ്കെടുത്തതും. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പാണ് തീയറ്ററുടമകള്‍ക്കായി ദിലീപ് പുതിയ സംഘടന ഉണ്ടാക്കിയത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പങ്കെടുത്ത് ആഘോഷപൂര്‍വം ആയിരുന്നു ഉദ്ഘാടനം. ജയിലിലായതിന് പിന്നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് താല്‍ക്കാലികമായി മാറ്റി പകരം ആന്റണി പെരുമ്പാവൂര്‍ വന്നു. ജാമ്യം കിട്ടിയതിന് പിന്നാലെ ദിലീപിനെ വീണ്ടും പ്രസിഡന്റാക്കാന്‍ തീരുമാനിച്ചെങ്കിലും സ്ഥാനം അദ്ദേഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

 

Related posts