രാഹുല്‍ഗാന്ധിയ്‌ക്കെതിരെ പുതിയ വിമര്‍ശനവുമായി മേഘാലയ ബിജെപി! പതിനൊന്ന് ലക്ഷത്തിന്റെ കോട്ടിനോളം വരില്ലല്ലോ എഴുപതിനായിരത്തിന്റെ ജാക്കറ്റെന്ന് കോണ്‍ഗ്രസ്; കോട്ടു വിവാദത്തില്‍ ബിജെപി തിരിച്ചടി നടത്തിയിരിക്കുന്നതും കോട്ടിലൂടെ

കോട്ടും സൂട്ടും ബൂട്ടും ധരിച്ച് യാത്രകള്‍ നടത്തുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രയോഗത്തിന് മറുപടിയുമായി മേഘാലയ ബിജെപി രംഗത്തെത്തിയിരിക്കുന്നു. മേഘാലയയില്‍ അസംബ്ലി തെരഞ്ഞടുപ്പിന്റെ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി ധരിച്ചിരുന്ന ജാക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഷില്ലോങില്‍ ഒരുക്കിയ അക്ഷേപഹാസ്യ സംഗീത പരിപാു ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.

രാഹുല്‍ ധരിച്ചിരുന്നത് ബ്രിട്ടീഷ് ആഢംബര ബ്രാന്‍ഡായ ബര്‍ബറിയുടെ 68,145 രൂപ വിലയുള്ള ജാക്കറ്റാണെന്നാണ് മേഘാലയ ബിജെപി ഫോട്ടോ സഹിതം ഔദ്വേഗിക ട്വിറ്റര്‍ അക്ക്വണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍,ഒപ്പം ജിഎസ്ടി വിഷയത്തിലെല്ലാം രാഹുല്‍ നരേന്ദ്രമോദിയെ കടന്നാക്രമിക്കുന്ന പശ്ചാത്തലത്തില്‍ കിട്ടിയ പിടിവള്ളിയായി ജാക്കറ്റ് വിവാദം ഉയര്‍ത്തികൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. 2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ സനദര്‍ശിച്ച വേളയില്‍ മോദി ധരിച്ചിരുന്ന പതിനൊന്ന് ലക്ഷത്തിന്റെ കോട്ടാണെന്നത് രാജ്യം മുഴുവന്‍ ചര്‍ച്ചയായതാണ്. അത്രത്തോളം വരില്ലല്ലോ എഴുപതിനായിരത്തിന്റെ കോട്ട് എന്നാണ് ബിജെപിയുടെ പുതിയ വിമര്‍ശനത്തില്‍ കോണ്‍ഗ്രസ് അനുകൂലികളുടെ മറുചോദ്യം.

Related posts