നാദാപുരം: ടൗണില്‍ ലോട്ടറി തിരുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ റിമാന്റില്‍. കക്കട്ട് മൊകേരി സ്വദേശി മാവില കുന്നുമ്മല്‍ സതീശന് (38) നെയാണ് നാദാപുരം സിഐ എം.പി.രാജേഷ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് നാദാപുരം ടൗണില്‍വച്ച് ലോട്ടറി വില്പനക്കാരനായ വളയം സ്വദേശി കെ.ഭാസ്കരനെ കബളിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ 12 ന് നറുക്കെത്ത നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ എന്‍ ഇ 785928 നമ്പര്‍ സമ്മാനര്‍ഹമായ 785023 എന്നാക്കി 5000 രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു .അടുത്തിടെ മൂന്ന് തവണയാണ് നാദാപുരത്ത് ഇത്തരത്തില്‍ നമ്പര്‍ ചുരണ്ടി മാറ്റി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.
പ്രതി മറ്റിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രറ്റിന് മുസില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ രണ്ട് ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.