ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബോക്സിംഗില്‍ മേരി കോമും സരിത ദേവിയും ഫൈനലില്‍. എന്നാല്‍ സെമി ഫൈനലില്‍ തോറ്റ ശിവ ഥാപ്പയ്ക്കു വെങ്കലം ലഭിക്കും. മേരി കോം (48 കിലോഗ്രാം) സെമിയില്‍ മംഗോളിയയുടെ അറ്റ്ലാന്സെറ്റ്സെഗ് ലുറ്റസയ്ഖാനെ തോല്പിച്ചു.
ഫൈനലില്‍ മേരി കോം ഫിലിപ്പീന്‍സിന്റെ ജോസി ഗാബുകോയെ നേടിരും. ഗാബുകോ ഇന്ത്യയുടെ മോണിക്കയെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പയെ ഇന്ത്യയുടെതന്നെ മനീഷ് കൗശിക് പരാജപ്പെടുത്തി.
ഇരുവരും പഞ്ചുകള്‍ ഉതിര്‍ത്തെങ്കിലും ജഡ്ജിയുടെ തീരുമാനം കൗശിക്കിന് അനുകൂലമായിരുന്നു. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ അമിത് പന്ഗാല് ഫൈനലിലെത്തി. വനിതകളുടെ 60 കിലോഗ്രാമില്‍ എല്‍. സരിത ദേവി ശക്തമായ പഞ്ചുകളുമായി ഇന്ത്യയുടെ തന്നെ പ്രിയങ്കയെ തോല്‍പ്പിച്ചു. ഫൈനലില്‍ സരിത ഫിന്‍ലന്‍ഡിന്റെ മിറ പോട്കോനനെ നേരിടും.