തമിഴ് സിനിമയില്‍ വീണ്ടും സൂചി ലീക്സ് വിവാദം കത്തുന്നു. ധനുഷിന്റെയും തൃഷയുടെയും അശ്ലീലത നിറഞ്ഞ ചിത്രങ്ങള്‍ പുറത്തുവിട്ട അതേസംഘം തന്നെയാണ് പുതിയ ഭീഷണിയുമായി രംഗത്തുള്ളത്. ഇത്തവണ ഇരയായിരിക്കുന്നത് സുകന്യയും ഖുഷ്ബുവുമാണ്. പാര്‍ട്ടിക്കിടയില്‍ മദ്യപിച്ചു ലക്ക് കെട്ട് ഡാന്‍സ് കളിക്കുന്ന ഖുശ്ബുവിന്റെ ഉടന്‍ പുറത്ത് വിടുമെന്ന സൂചനയും സുചി ലീക്ക്സ് നല്‍കുന്നുണ്ട്. നടന് ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.
നടി ഖുശ്ബുവും സുകന്യയും മദ്യപിച്ച് പുരുഷന്മാരുമായി അടുത്തിടപഴകുന്ന ചിത്രങ്ങള്‍ പുറത്തു വിടുമെന്നാണ് പുതിയ ഭീഷണി. ഇപ്പോള്‍ സുചി ലീക്ക്സ് എന്ന പേരില്‍ അനവധി എക്കൗണ്ടുകളാണ് ട്വിറ്ററില്‍. പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഈ എക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുചിത്രയുടെ ഔദ്യോഗിക എക്കൗണ്ടിന് ഉണ്ടായിരുന്നതിനേക്കാള്‍ ഫോളോവേഴ്സ് ഫേക്ക് എക്കൗണ്ടുകള്ക്കുണ്ട്. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്ക് മുന്പില് വലിച്ചു കീറുമെന്നാണ് ഭീഷണി.
ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ എക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്. ഔദ്യോഗിക എക്കൗണ് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.