തിരുവനന്തപുരം : അരക്കോടിയോളം രൂപയുമായി ട്രെയിനിൽ യാത്ര യാത്രചെയ്യവേ സിബിഐ പിടികൂടിയ ബിഎസ്എഫ് കമൻഡാന്റ് ജിബു വി. മാത്യുവിനെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. രൂപയുടെ ഉറവിടം കണ്ടെത്താൻവേണ്ടിയാണ് ഇത്രയും ദിവസം ആവശ്യപ്പെടുന്നതെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. ജാമ്യ ഹർജി കോടതി ഇന്നു പരിഗണിക്കും.
പത്തനംതിട്ട സ്വദേശി ജിബുവിനെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സി ബി ഐ പിടികൂടിയത്. ബംഗ്ലാദേശ് അതിർത്തിയിലെ ബൈറാംപൂർ യൂണിറ്റിലാണ് ജിബു ജോലിചെയ്യുന്നത്
സിബിഐക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. കൊച്ചി സി ബി ഐ യൂണിറ്റിലെ എസ്പി ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിബുവിനെ പിടികൂടിയത് .