ഇനിയൊരു ബ്ലഡ്മൂണും ബ്ലൂമൂണും കാണാന്‍ മനുഷ്യര്‍ ഭൂമിയില്‍ ഉണ്ടാവണമെന്നില്ല ! ഭൂമിയുടെ കാന്തികവലയത്തിലുണ്ടായിരിക്കുന്ന അഭൂതമായ മാറ്റം ചര്‍ച്ചയാകുന്നത് ഇങ്ങനെ…

 

ലോകം ആഘോഷിച്ച ദിവസമായിരുന്നു ഇന്നലെ, ബ്ലഡ് മൂണ്‍, ബ്ലൂ മൂണ്‍, സൂപ്പര്‍ മൂണ്‍ എന്നിങ്ങനെ വിവിധ ചാന്ദ്രപ്രതിഭാസങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ കണ്ടു. 150 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ഈ പ്രതിഭാസം കാണാന്‍ പറ്റിയത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നവരുമുണ്ട്. എന്നാല്‍ ഇനിയൊരു ബ്ലഡ്മൂണ്‍ കാണാന്‍ മനുഷ്യരാശി അവശേഷിക്കുമോയെന്ന ചോദ്യമുയര്‍ത്തുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സൂര്യനില്‍ നിന്നുള്ള വിനാശകരമായ കിരണങ്ങളെ ആഗിരണം ചെയ്ത് ഭൂമിയെ രക്ഷിക്കുന്നതില്‍ ഭൗമകാന്തിക വലയത്തിന് നിര്‍ണായസ്ഥാനമാണുള്ളത്. എന്നാല്‍ കഴിഞ്ഞ 200 വര്‍ഷം കൊണ്ട് 15 ശതമാനത്തിന്റെ കുറവാണ് കാന്തികവലയത്തിന് വന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകവും ബഹിരാകാശത്തേക്ക് ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതുമായ കാന്തിക വലയത്തിലുണ്ടായ വ്യതിയാനം ഭൂമിയുടെ ദക്ഷിണ-ഉത്തര ധ്രുവങ്ങളുടെ സ്ഥാനത്തിലും കാര്യമായ മാറ്റമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഫോര്‍ അറ്റ്‌മോസ്ഫിയറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സ് ഡയറക്ടര്‍ ഡാനിയേല്‍ ബേക്കര്‍ നടത്തിയ പഠനത്തിലാണ് ഭൂമി നേരിടുന്ന വലിയ വെല്ലുവിളിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

കാന്തിക വലയത്തിലുണ്ടായ കുറവുകള്‍ ഭൂമിയിലെ പല ഭാഗങ്ങളെയും വാസയോഗ്യമല്ലാതാക്കി മാറ്റുമെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ ഡാനിയേല്‍ ബേക്കര്‍ പറയുന്നത്. ബേക്കറിന്റെ പഠനത്തെ ആസ്പദമാക്കി അലാന മി്ച്ചല്‍ എഴുതിയ സ്പിന്നിങ് മാഗ്നറ്റ്: ദ ഇലക്ട്രോമാഗ്നറ്റിക് ഫോഴ്‌സ് ദാറ്റ് ക്രിയേറ്റഡ് ദ മോഡേണ്‍ വേള്‍ഡ് കുഡ് ഡിസ്‌ട്രോയ് ഇറ്റ്’ എന്ന ലേഖനത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദമായി പറയുന്നുണ്ട്. ഭൂമിയുടെ കാന്തിക വലയത്തിലുണ്ടായിരിക്കുന്ന വ്യതിയാനം മൂലം സൂര്യനില്‍നിന്നുള്ള രശ്മികളും കോസ്മിക് റേയ്‌സും അള്‍ട്രാവയലറ്റ് ബി രശ്മികളും ഭൂമിയിലേക്ക് നേരിട്ട് പതിക്കാനിടയാക്കുമെന്ന് മിച്ചല്‍ പറയുന്നു. ഇത് ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ഏറെ ദോഷകരവുമാണ്. ഭൂമിക്കു മുകളിലുള്ള ഓസോണ്‍ ലെയര്‍ തകരുന്നത് കൂടുതല്‍ അപകടകരമായ രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതിനും തന്മൂലം അത് ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഭീഷണി ഉയര്‍ത്തും.

രണ്ടു മുതല്‍ മൂന്ന് ദശലക്ഷം വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ധ്രുവങ്ങള്‍ മാറുന്ന പ്രതിഭാസം സംഭവിക്കുന്നത്. കഴിഞ്ഞ 780,000 വര്‍ഷമായി ധ്രുവ പ്രദേശത്ത് മാറ്റമുണ്ടായിട്ടില്ല. അതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും ധ്രുവപ്രദേശങ്ങളില്‍ മാറ്റമുണ്ടാകാമെന്നാണ് ഭൂമിയുടെ കാന്തികവലയം നിരീക്ഷിക്കുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സ്വാം ട്രയോ ഉപഗ്രഹങ്ങള്‍ ശേഖരിച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

കാന്തിക വലയം സൃഷ്ടിക്കപ്പെടുന്ന ഭൂമിയുടെ ഉള്ളറകളിലെ വ്യതിയാനമാണ് ഈ മാറ്റങ്ങള്‍ക്കു വഴിവെക്കുന്നത്.ഉരുകിയ ഇരുമ്പും നിക്കലും കുറയുന്നതനുസരിച്ചാണ് കാന്തിക വലയത്തിന്റെ ശക്തിയിലും മാറ്റമുണ്ടാകുന്നത്. ഈ വ്യതിയാനം കൃത്യമായി പ്രവചിക്കാനാവില്ലെങ്കിലും കാന്തികവലയത്തിലുണ്ടാകുന്ന മാറ്റം സൂര്യനില്‍നിന്നുള്ള മാരകമായ രശ്മികള്‍ ഓസോണ്‍ പാളികളില്‍ സുഷിരങ്ങളുണ്ടാക്കിയ ഭൂമിയിലേക്ക് പ്രവഹിക്കാന്‍ കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും മാരക രോഗങ്ങളുമായിരിക്കും ഇതിന്റെ ഫലം. പല ജീവജാലങ്ങളുടെയും വംശനാശത്തിനും ഇത് വഴിവെക്കും. കൂടാതെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകള്‍ അപകടകരമായ കിരണങ്ങള്‍ ഏറ്റ് മരിക്കാനും സാധ്യതയുണ്ട്. കോസ്മിക് രശ്മികളില്‍ നിന്നുള്ള റേഡിയേഷനുകള്‍ ഓസോണ്‍ സുഷിരങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കുന്നതിനും കാരണമാക്കുമെന്നും പഠനം തെളിയിക്കുന്നുണ്ട്.

 

 

 

Related posts