ക​മ​ൽ പ്രത​ിക​ര​ണം അ​ർ​ഹി​ക്കു​ന്നി​ല്ല: വിദ്യാ ബാലൻ

ആ​മി​യി​ൽ നി​ന്നും വി​ദ്യാ​ബാ​ല​ൻ പി​ന്മാ​റി​യ​തി​നെ ചു​റ്റി​പ്പ​റ്റി ഒ​രു​പാ​ട് വാ​ർ​ത്ത​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ക​മ​ലാ സു​ര​യ്യ​യാ​യി ഒ​ടു​വി​ൽ മ​ഞ്ജു വാ​ര്യ​ർ എ​ത്തു​ക​യും അ​തി​നെ തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ക​മ​ൽ പ്രതികരിച്ചതും വിവാദമായിരുന്നു. ഇ​തി​നെ​ല്ലാം മ​റു​പ​ടി​യു​മാ​യി ഇ​പ്പോ​ൾ വി​ദ്യാ ബാ​ല​ൻ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ക​മ​ൽ ഉ​ന്ന​യി​ച്ച സെ​ക്ഷ്വാ​ലി​റ്റി പ്ര​തി​ക​ര​ണ​ത്തക്കു​റി​ച്ചു​ള്ള മ​റു​പ​ടി​യാ​ണ് ന​ടി ന​ൽ​കി​യ​ത്. സ്ത്രീ​ക​ളു​ടെ സെ​ക്ഷ്വാ​ലി​റ്റി​യെക്കു​റി​ച്ചും ശ​രീ​ര​ത്തക്കു​റി​ച്ചും പ്ര​തി​പാ​ദി​ച്ച് അ​വ​രെ കൊ​ച്ചാ​ക്കു​ന്ന പ്ര​വ​ണ​ത പ​ണ്ടു മു​ത​ലെ ന​ട​ക്കു​ന്ന​താ​ണെ​ന്നും അ​തു​കൊ​ണ്ടുത​ന്നെ സം​വി​ധാ​യ​ക​ൻ ഒ​രു പ്ര​തി​ക​ര​ണം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നുമായി​രു​ന്നു വിദ്യാ ബാലന്‍റെ പ്രതികരണം.

“” മാ​ധ​വി​ക്കു​ട്ടി​യെക്കു​റി​ച്ച് വാ​യി​ക്കു​ക​യോ അ​റി​യു​ക​യോ ചെ​യ്യാ​തെ​യാ​ണ് മാ​ധ​വി​ക്കു​ട്ടി​യു​ടെ ആ​ത്മ​ക​ഥ കേ​ട്ട​ത്. ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൂ​ടെ ഒ​രു​പാ​ട് സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് ഞാ​ൻ. അ​തു​പോ​ലെ ചെ​യ്യു​ന്ന പ​ട​ത്തക്കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍റെ വീ​ക്ഷ​ണം ന​ന്നാ​യി മ​ന​സി​ലാ​ക്കാ​നും ശ്ര​മി​ക്കാ​റു​ണ്ട്. ഇ​തൊ​ന്നും പ​ക്ഷേ ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ ന​ട​ന്നി​ല്ല അ​തു​കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​ത്”- വിദ്യ പറഞ്ഞു.
ഇ​നി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു. ഒ​രു മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related posts