ഗോസിപ്പുകൾ ഇറങ്ങുന്നതിൽ ഒരു പഞ്ഞവുമില്ലാത്ത സിനിമാമേഖലയിൽ നിന്നും ഒരു പുത്തൻ ഗോസിപ്പ് വാർത്ത കൂടി എത്തിയിരിക്കുകയാണ്. നടൻ റാണ ദഗ്ഗുപതിയും രകുൽ പ്രീത് സിംഗും തമ്മിൽ പ്രണയത്തിലാണെന്നാണ് വാർത്തകൾ പ്രചരിച്ചത്. ഇരുവരും ചില ചടങ്ങുകളിൽ ഒരുമിച്ച് പങ്കെടുത്തതാണ് ഗോസിപ്പിന് വഴിവച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രകുൽ ഇപ്പോൾ.
തങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദ ബന്ധമുണ്ടെന്നും അത് തെറ്റിദ്ധരിപ്പിക്കരുത് എന്നും രകുല്‍ പറയുന്നു.””ഹൈദരാബാദിലുള്ള എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് റാണ. ഈ പ്രണയ ഗോസിപ്പ് ഏറെ നാളായി ഞങ്ങള്‍ കേള്‍ക്കുന്നു. എന്നു കരുതി ഞങ്ങളുടെ സൗഹൃദം അവസാനിപ്പിക്കാൻ പറ്റില്ല. പിന്നെ ഗോസിപ്പ് വരുന്പോൾ ഒന്ന് ചിരിക്കും അത്ര തന്നെ.
ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെഎന്ത് സഹായത്തിനും, എനിക്കാവശ്യമുള്ളപ്പോള്‍ റാണ എത്താറുണ്ട്. 15-20 പേര് അടങ്ങുന്ന ഒരു ഗ്യാങ് ഉണ്ട് ഞങ്ങള്‍ക്ക്. അതില്‍ വിവാഹം കഴിക്കാത്ത ഞങ്ങള്‍ മൂന്നു പേരുണ്ട്. അതുകൊണ്ടാണ് എന്നെയും റാണയെയും സംബന്ധിച്ച് ഇത്തരം ഗോസിപ്പുകള്‍ വരുന്നത്”- താരം പറഞ്ഞു.