വൈക്കം: വീട്ടമ്മമാരുടെ ഫോണ്‍ നന്പർ തരപ്പെടുത്തി അവരെ നിരന്തരം ഫോണിൽ വിളിച്ച് കിന്നാരം പറയുന്ന യുവാവിനെ സ്ത്രീകളുടെ പരാതിയെത്തുടർന്ന് പോലീസ് തന്ത്രപരമായി പിടികൂടി. വൃദ്ധകളടക്കം നാലിൽപരം സ്ത്രീകളുടെ പരാതിയെത്തുടർന്ന് കൊട്ടാരക്കര കുറുന്പാലം ഗീതാഭവനിൽ ബാലു( 44 )വിനെയാണ് സിഐ എസ്. ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
തനിച്ച് താമസിക്കുന്ന ഇയാൾ സത്രീകളുടെ നന്പർ തരപ്പെടുത്തി രാപകൽ ഭേദമന്യേ വിളിച്ച് വിവാഹ വാഗ്ദാനം നൽകുന്ന ഇയാൾ തങ്ങളുടെ സ്വൈരജീവിതത്തിനു തടസമായപ്പോഴാണ് സ്ത്രീകൾ പോലീസിൽ പരാതി നൽകിയത്. സിഐ ബിനു വനിത പോലീസ് ഉൾപ്പെട്ടയുള്ള സ്ക്വാഡിനെ നിയോഗിച്ച് ഇയാളെ ഫോണിൽ ബന്ധപ്പെട്ട് ഒരാഴ്ച കൊണ്ട് അടുപ്പമുണ്ടാക്കിയ ശേഷം വൈക്കം ബസ് സ്റ്റാൻഡിലെത്തിച്ച് വലയിലാക്കുകയായിരുന്നു.
സിഐ എസ്.ബിനു, എഎസ്ഐ കെ.വി. സന്തോഷ്, സിപി ഒ രതീഷ്, വുമണ്‍ സിവിൽ പോലീസ് ഓഫീസർ സെലീല എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.