ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കാത്ത് ഭിന്നശേഷിക്കാരായ പിഞ്ചു കുഞ്ഞുങ്ങള്‍ പൊരിവെയിലത്ത് കാത്തുനിന്നത് മണിക്കൂറുകളോളം. ചണ്ഡീഗഡിലെ ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയില്‍ നിന്നുള്ളവര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. രണ്ടു വയസ്സു വരെയുള്ള പിഞ്ചുകുഞ്ഞുങ്ങളാണ് മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ മണിക്കൂറുകളോളം വിശപ്പ് സഹിച്ച് കാത്തിരുന്നത്. ചണ്ഡീഗഡിലെ ഒരു മെഡിക്കല്‍ എജ്യുക്കേഷന്‍ റിസര്‍ച്ച് സെന്റില്‍ 300 ബെഡ്ഡുകളുള്ള ഒരു താമസ കെട്ടിട പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ ആഭ്യന്ത്രര മന്ത്രി എത്തുന്നതിനെ തുടര്‍ന്ന് കുട്ടികളടക്കമുള്ള ഭിന്ന ശേഷിക്കാരെയും ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
11 മണിക്ക് എത്താമെന്നേറ്റിരുന്ന രാജ്നാഥ് സിങ് പതിനൊന്നാരയോടു കൂടി പരിപാടി സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നുവെങ്കിലും പുറത്ത് വെയിലത്ത് കാത്തു നില്‍ക്കുകയായിരുന്ന ഈ കുട്ടികളെ കാണുന്നതിനു പകരം മറ്റു വി.ഐ പിക്കാരുടെ കൂടെ പോവുകയാണുണ്ടായതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. മാത്രമല്ല ഉച്ചയോടു കൂടി ഏകദേശം മൂന്നു മണിക്കൂറോളം കഴിഞ്ഞ് മന്ത്രി കുട്ടികളെ കാണാനെത്തുന്നതു വരെ തങ്ങളെ ഇരുന്നിടത്തു നിന്നും അനങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. വീല്‍ചെയറിലിരിക്കുകയായിരുന്ന കുട്ടികള്‍ വിശന്ന് കരയുമ്പോള്‍ തങ്ങള്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളുവെന്ന് രണ്ടു വയസ്സുകാരിയായ മന്യയുടെ അമ്മ്നിതകുമാരി പറഞ്ഞു.