മാവേലിക്കര:സമസ്ത നായർ സമാജത്തിന്റെആവശ്യങ്ങൾക്കായും അസംബ്ലിയിൽ ശബ്ദമുയർത്തുമെന്ന് തങ്ങൾക്ക് ഉറപ്പുനൽകുന്നവരെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സഹായിക്കുമെന്ന് സമസ്ത നായർ സമാജം സംസ്ഥാന ട്രഷറാർ പുതുക്കേരി സുരേന്ദ്രനാഥ്. തങ്ങൾ തുല്യ നീതിക്കായാണ് പോരാടുന്നത് മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിയെടുക്കാനല്ല.
ഇതിനായി ഞങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഏതു സ്ഥാനാർത്ഥി ഉറപ്പുനൽകുന്നോ അവരെ വ്യക്തിപരമായി സഹായിക്കും. സംഘടനയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടികളോടും അടുപ്പമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാലിനെ സഹായിച്ചതും പാർട്ടി നോക്കിയല്ല. അദ്ദേഹം ഞങ്ങളുമായി സഹകരിച്ചതിന്റെ പ്രത്യുപകാരമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.