കോട്ടയം: ഭിക്ഷാടന മാഫിയ സജീവമാണെന്നും ഇവരെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എംഎൽഎ. വീട്ടുമുറ്റത്തുനിന്നുപോലും കുട്ടികൾ അപഹരിക്കപ്പെടുകയാണ്.
അപരിചതരായ ആളുകളുടെ സാന്നിധ്യം വർധിച്ചുവരികയാണ്. ഭിക്ഷാടകരെ കർശനമായി നിയന്ത്രിക്കണം. തടയാൻ ജനകീയ സമിതികൾക്കു രൂപം നൽകണം. ആരാധനാലയങ്ങളുടെ പരിസരത്തും മത, ആധ്യാത്മിക സമ്മേളനങ്ങളിലും ഭിക്ഷാടകരെ തടയാൻ സംഘാടകർക്കും ചുമതലക്കാർക്കും കർശന നിർദേശം നൽകണം. പൂഞ്ഞാറിൽ ഭിക്ഷാടകരെ കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.