അന്പലപ്പുഴ: പുന്നപ്ര സ്വദേശി വിദേശത്ത് വാഹന അപകടത്തിൽ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കരിഞ്ചീര വെളിയിൽ മുരളീധരൻ- കാഞ്ചന ദന്പതികളുടെ ഏകമകൻ പ്രജീഷ് മുരളീധരൻ (28) ആണ് മരിച്ചത്. ചൊവ്വാഴ വൈകുന്നേരത്തോടെ ദുബൈയിലെ റാസൽഖൈമയിലായിരുന്നു അപകടം. പ്രിജീഷ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ റാസൽ ഖൈമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഷാർജായിലെ ലിഫ് കൊ, അൽ റവാബി ട്രേഡിഗ് കന്പനിയിലെ മർച്ചന്റ് എയിസർ ആയിരുന്നു പ്രജീഷ്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ ധർമ ലിംഗം നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. പ്രജീഷിന്റെ മൃദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.