ബൈ​ക്ക് നി​യ​ന്ത്രണം​വി​ട്ട് മ​തി​ലി​ലിടി​ച്ചു യു​വാ​വ് മ​രി​ച്ചു;  നിർത്താതെ പോയ ബൈക്കിനെ പോ​ലീ​സ് ജീ​പ്പ് പി​ന്തു​ട​ർ​ന്നപ്പോഴാണ് അപകടമുണ്ടായത്; എന്നാൽ റോഡിൽ വിണുകിടന്ന ഇവരെ ആശുപത്രിയിലെത്തിക്കുകമാത്രമാണ് ചെയ്തതെന്ന് പോലീസ്

ഈ​രാ​റ്റു​പേ​ട്ട: ബൈ​ക്ക് നി​യ​ന്ത്രണം​വി​ട്ടു മ​തി​ലി​ലിടി​ച്ചു യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. പി​ണ്ണാ​ക്ക​നാ​ട് ന​ട​യി​ൽ ബെ​ന്നി​യു​ടെ മ​ക​ൻ ബി​ൻ​സ് ബെ​ന്നി (22) ആ​ണ് മ​രി​ച്ച​ത്. പി​ണ്ണാ​ക്ക​നാ​ട് സ്വ​ദേ​ശി മ​ണ്ണി​പ്പ​റ​ന്പി​ൽ രാ​ഹു​ലി(20) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 12.45നു ​നാ​ണു പി​ണ്ണാ​ക്ക​നാ​ടി​നു സ​മീ​പം മൈ​ലാ​ടി​യി​ൽ വ​ച്ചാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ട​നാ​ട് പോ​ലീ​സ് കാ​ള​കെ​ട്ടി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നിട​യി​ലാ​ണു ബി​ൻ​സും രാ​ഹു​ലും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​ത്തി​യ​ത്.

പോ​ലീ​സ് കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​നെ പോ​ലീ​സ് പി​ന്തുട​ർ​ന്ന​പ്പോ​ഴാ​ണു അ​പ​ക​ട​മു​ണ്ടാ​യ​തെന്നാണ് ആരോപണം. പി​ണ്ണാ​ക്ക​നാ​ട് പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ബി​ൻ​സ്. ഇ​യാ​ൾ ത​ന്നെ​യാ​ണു ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​തും. പ​രി​ക്കേ​റ്റ രാ​ഹു​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​യ​ന്ത്രം​വി​ട്ട ബൈ​ക്ക് ക​രി​ങ്ക​ൽ ഉ​പ​യോ​ഗി​ച്ചു കെ​ട്ടി​യി​രു​ന്ന മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അപകടത്തിൽ പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന ഇ​വ​രെ പോ​ലീ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബിൻസിന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം രാ​ത്രി​യി​ൽ കാ​ള​കെ​ട്ടി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​ട​യി​ൽ പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന ബൈ​ക്ക് യാ​ത്രികരെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും തി​ട​നാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. ു

Related posts