ദക്ഷിണാഫ്രിക്കയിലെ മൃഗസംരക്ഷണ പ്രവര്‍ത്തകയായ ജോവാന് ലീഫ്സണ് എന്ന യുവതിയുടെ സുഹൃത്തായ ഒരു പന്നി ഇന്ന് ഒരു അനേകംപേര്‍ അറിയുന്ന ഒരു ആര്‍ട്ടിസ്റ്റാണ്. ഏകദേശം ഇരുന്നൂറ്റിനാലു കിലോ ഭാരമുള്ള ഈ പന്നിയുടെ പേര് ‘ പിഗ്ഗാസോ’ എന്നാണ്. പിഗ്ഗാസോ ചിത്രം വരയ്ക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ജനിച്ച് നാല് ആഴ്ച്ച പ്രായമുള്ളപ്പോള്‍ ഒരു കശാപ്പുകാരന്റെ പക്കല്‍ നിന്നുമാണ് ജോവാന് പിഗ്ഗാസോയെ വാങ്ങിയത്. തുടര്‍ന്ന് തന്റെ വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തുവാന്‍ തീരുമാനിച്ചു.
പിഗ്ഗാസോയ്ക്ക് കളിക്കാനായി കുറേയധികം കളിപ്പാട്ടങ്ങളും ജോവാന് നല്കി. എന്നാല്‍ ആകൂട്ടത്തിലുണ്ടായിരുന്ന ബ്രഷും പെയിന്റുമായിരുന്നു പിഗ്ഗാസോയെ ആകര്‍ഷിച്ചത്. ജോവാനെ അത്ഭുതപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീട് നടന്നത്. വായില്‍ കടിച്ചെടുത്ത ബ്രഷ് പെയിന്റില്‍ മുക്കി പിഗ്ഗാസോ ചിത്രങ്ങള്‍ വരയ്ക്കുന്നത് ഞെട്ടലോടെയാണ് അവര്‍ കണ്ടത്. ചിത്രം വരയ്ക്കാന്‍ ഞാന്‍ പിഗ്ഗാസോയെ നിര്‍ബന്ധിക്കാറില്ല അവള്‍ക്ക് തോന്നുമ്പോഴാണ് വരയ്ക്കുന്നതെന്ന് ജോവാന് പറയുന്നു. ചിത്രം വരയ്ക്കുന്ന ലോകത്തിലെ ഒരേയൊരു പന്നിയാണ് പിഗ്ഗാസോയെന്ന് ജോവാന് അവകാശപ്പെടുന്നു.