ജീവന് ഭീഷണി! പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി; സമൂഹ മാധ്യമ കൂട്ടായ്മയുടെ പേരില്‍ ചിലര്‍ വ്യാപക പണപ്പിരിവു നടത്തിയതായും ശ്രീജിത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹോ​​​ദ​​​ര​​​ൻ ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ത്തി​​​ൽ കു​​​റ്റ​​​ക്കാ​​​​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശ്രീ​​​ജി​​​ത്ത് വീ​​​ണ്ടും സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സ​​​മ​​​രം തു​​​ട​​​ങ്ങി. സി​​​ബി​​​ഐ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു നേ​​ര​​ത്തെ ന​​ട​​ത്തി വ​​ന്ന സ​​മ​​രം ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​വ​​സാ​​നി​​പ്പി​​ച്ചി​​രു​​ന്നു. സി​​ബി​​ഐ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് 785 ദി​​​വ​​​സം നീ​​​ണ്ട സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​ത്.

എ​​ന്നാ​​ൽ, വീ​​ട്ടി​​ലേ​​ക്കു മ​​​ട​​​ങ്ങി​​​യ​​തി​​നു പി​​ന്നാ​​ലെ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി വേ​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് വീ​​​ണ്ടും സ​​​മ​​​ര​​ത്തി​​നെ​​ത്തി​​യ​​ത്.

കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ​​​തി​​​നാ​​​ൽ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ട്. ജീ​​​വ​​​നു സം​​​ര​​​ക്ഷ​​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു കൂ​​ടി​​യാ​​ണ് താ​​​ൻ വീ​​​ണ്ടും സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. സ​​​മൂ​​​ഹ മാ​​​ധ്യ​​​മ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പേ​​​രി​​​ൽ ചി​​​ല​​​ർ വ്യാ​​​പ​​​ക പ​​​ണ​​​പ്പി​​​രി​​​വു ന​​​ട​​​ത്തി​​​യ​​​താ​​​യും ശ്രീ​​​ജി​​​ത്ത് ആ​​​രോ​​​പി​​​ച്ചു. പാ​​റ​​ശാ​​ല​​യി​​ലെ വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി​​യ ശ്രീ​​​ജി​​​ത്തി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. പി​​ന്നീ​​ടാ​​ണ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്.

Related posts