ആദിയുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റിനും അമൃതയ്ക്കും

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായ ആദിയുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റും അമൃതയും ചേര്‍ന്ന് സ്വന്തമാക്കി. 4.5 കോടിയ്ക്കാണ് നേടിയത്. ഏഷ്യാനെറ്റ് 2.8 കോടിയും അമൃത 1.25 കോടിയും മുടക്കി. ആദ്യം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഏറ്റവും കൂടുതല്‍ തുക മുടക്കി ഏഷ്യാനെറ്റിനാണ്. ഇതിനു ശേഷം അമൃതയ്ക്ക് ഇപ്പോള്‍ വേണമെങ്കിലും സിനിമ സംപ്രേക്ഷണം ചെയ്യാമെന്നാണ് കരാറിലുള്ളത്.

റിലീസിംഗ് കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസില്‍ ഓടുന്ന ആദി റിലീസ് ചെയ്ത് ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്നും 13.22 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ജീത്തുജോസഫ് സംവിധാനം ചെയ്ത സിനിമ ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.

Related posts