ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ റഷ്യയിലെ സൈബീരിയയിലുള്ള ഒരു നദിയിലെ ജലം ചുവപ്പായി. സമീപ പ്രദേശങ്ങളിലുള്ളവരുടെ പ്രധാന ജല സ്രോതസായ ഈ നദിയിൽ പെട്ടെന്നുണ്ടായ മാറ്റത്തെത്തുടർന്ന് ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ. അധികൃതർ നദിയിലെ ജലത്തിന്റെ സാന്പിളുകൾ എടുത്ത് പരിശോധിച്ചെങ്കിലും നിറം മാറ്റത്തിനുള്ള കാരണം ഇതുവരെയും വെളുപ്പെടുത്തിയിട്ടില്ല.
എന്നാൽ സമീപത്തെ വ്യവസായ ശാലകളിൽനിന്നുള്ള മാലിന്യ നിക്ഷേപമാകാം ഈ നിറം മാറ്റത്തിന് പിന്നിലെന്ന് നാട്ടുകാർ കരുതുന്നു. അതുകൊണ്ടുതന്നെ വിവിധ ആവശ്യങ്ങൾക്കായി ഈ നദിയിൽനിന്ന് വെള്ളമെടുത്തുന്നത് ആളുകൾ നിറുത്തിവച്ചിരിക്കുകയാണ്