കേന്ദ്രത്തിന് പറ്റുന്നില്ല അന്നേരമാ..! പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കാ​ൻ ക​ഴി​യി​ല്ല; കേ​​​ന്ദ്ര ച​​​ട്ട​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി ച​​​ട്ടം കൊ​​​ണ്ടു​​വ​​​രാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ഴി​​​യി​​​ല്ല; കാരണം ഇങ്ങനെയൊക്കെ..

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് പ്ലാ​​​സ്റ്റി​​​ക് കാ​​​രിബാ​​​ഗു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി നി​​​രോ​​​ധി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. പ്ലാ​​​സ്റ്റി​​​ക് കാ​​​രി​ ബാ​​​ഗു​​​ക​​​ൾ​​​ക്ക് നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി തേ​​​ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യം കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ൽ ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ച് 2016ൽ ​​കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി​​​യി​​​രു​​​ന്നു. പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ക​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​തു ശി​​​ക്ഷാ​​​ർ​​​ഹ​​​വു​​മാ​​​ക്കി. തു​​​ണി, പേ​​​പ്പ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ബാ​​​ഗ് നി​​ർ​​മി​​ക്കു​​ന്ന​​​തി​​​നു കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. 2016 മാ​​​ർ​​​ച്ച് 18ലെ ​​​പ്ര​​​സ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബ്യൂ​​​റോ​​​യു​​​ടെ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗി​​​നു പ​​​ക​​​രം പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ ഉ​​ത്പ​​​ന്നം ക​​​ണ്ടെ​​​ത്താ​​​നാ​​​വാ​​​ത്ത​​​തി​​​നാ​​​ൽ പൂ​​​ർ​​​ണ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ന​​​ത്തി​​​നു പ​​​ക​​​രം പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ത്തി​​​ന്‍റെ കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ ​​​നി​​​ല​​​യ്ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കാ​​​നാ​​​വി​​​ല്ല. കേ​​​ന്ദ്ര ച​​​ട്ട​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി ച​​​ട്ടം കൊ​​​ണ്ടു​​വ​​​രാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ഴി​​​യി​​​ല്ല.

മാ​​​ത്ര​​​മ​​​ല്ല, സ​​​ന്പൂ​​​ർ​​​ണ നി​​​രോ​​​ധ​​​നം നി​​​ല​​​വി​​​ലെ പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യം കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ൽ ച​​​ട്ട​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​ട്ടു​​​മി​​​ല്ല. എ​​​ന്നാ​​​ൽ ച​​​ട്ട​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​യ​​​നു​​​സ​​​രി​​​ച്ച് 50 മൈ​​​ക്രോ​​​ണി​​​ൽ താ​​​ഴെ​​​യു​​​ള്ള പ്ലാ​​​സ്റ്റി​​​ക് കാ​​​രി​ ബാ​​​ഗു​​​ക​​​ൾ​​​ക്ക് നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗി​​​നു ബ​​​ദ​​​ലാ​​​യി ഒ​​​രു ഉ​​ത്പ​​​ന്നം ക​​​ണ്ടെ​​​ത്താ​​​ൻ സ​​​മ​​​യം വേ​​​ണം-​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​ൾ കേ​​​ര​​​ള റി​​​വ​​​ർ പ്രൊ​​​ട്ട​​​ക്ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. എ​​​സ്. സീ​​​താ​​​രാ​​​മ​​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​​ള്ള​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി. ​​​വ​​ത്സ​​​യാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്.

Related posts