വിവാദചിത്രം പദ്മാവതിൽ അഭിനയിക്കാൻ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ വാങ്ങിയത് 13 കോടി രൂപയെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ച നായകനടൻമാരായ രണ്‍വീർ സിംഗും ഷാഹിദ് കപൂറും വാങ്ങിയതാവട്ടെ 10 കോടിയും.
പദ്മാവതിൽ അഭിനയിച്ചതോടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിയായി ദീപിക പദുക്കോണ്‍ മാറി. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പേര് പത്മാവതി എന്നായിരുന്നു. രജ്പുത് കർണി സേന ഉൾപ്പെടെയുള്ള സംഘടനകളുടെ ഭാഗത്തുനിന്ന് ചിത്രത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
രജപുത്ര ഇതിഹാസങ്ങളിലെ ഏറ്റവും ധീരവനിതകളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന റാണി പത്മിനിയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരേ പ്രതിഷേധം ഉയർന്നത്. പ്രതിഷേധം ശക്തമായതോടെയാണ് ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കി മാറ്റിയത്. ഒടുവിൽ കോടതി ഇടപെട്ടാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.