ഫഹദ് ഫാസിൽ ,അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നീ വൻതാരങ്ങൾ അണിനിരക്കുന്ന മണിരത്നത്തിന്റെ പുതിയ ചിത്രം നേരത്തെ തന്നെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ചിത്രത്തിലെ വൻതാരസാന്നിധ്യം തന്നെയായിരുന്നു പ്രൊജക്ടിന് ഇത്രയേറെ വാർത്താ പ്രാധാന്യം നൽകിയത്. ഇപ്പോഴിതാ തമിഴകത്തു നിന്ന് പുതിയ വാർത്ത- ചിത്രത്തിൽ നിന്നും ഫഹദ് പിന്മാറിയത്രേ. പ്രതിഫലം സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് വാർത്തകളെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.
ഡേറ്റ് പ്രശ്നമാണ് പിൻമാറ്റത്തിനു കാരണമെന്നും വാർത്തകളുണ്ട്. മാത്രമല്ല ഫഹദിന് പകരം മാധവൻ അഭിനയിക്കുമെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതിഥി റാവു, പ്രകാശ് രാജ്, ജയസുധ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം- എ.ആർ. റഹ്മാൻ, ഛായാഗ്രഹണം-സന്തോഷ് ശിവൻ. ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.