മുംബൈ: ബിസിസിഐയുടെ വിവേചനത്തിനെതിരേ രാഹുൽ ദ്രാവിഡ്. അണ്ടര്‍ 19 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം സംബന്ധിച്ചാണ് രാഹുൽ തന്റെ അതൃപ്തി അറിയിച്ചത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. തനിക്ക് മാത്രം 50 ലക്ഷം രൂപ നല്കിയ ബിസിസിഐയുടെ നിലപാടാണ് ദ്രാവിഡിനെ ചൊടിപ്പിച്ചത്.
മുഖ്യപരിശീലകന്‍ 50 ലക്ഷം, മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 20 ലക്ഷം, ടീം അംഗങ്ങള്‍ക്ക് 30 ലക്ഷം എന്നിങ്ങനെയായിരുന്നു കിരീട നേട്ടത്തിനു പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുക. എന്നാല്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് മുഴുവന്‍ ഒരേ രീതിയില്‍ തുക നല്‍കണമെന്നും അക്കാര്യത്തില്‍ വേര്‍തിരിവ് പാടില്ലെന്നുമാണ് ദ്രാവിഡിന്റെ നിലപാടെന്നാണ് സൂചന. ഇക്കാര്യത്തിലുള്ള അതൃപ്തി ദ്രാവിഡ് ബിസിസിഐയെ അറിയിക്കുകയും ചെയ്തെന്നാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
കിരീട നേട്ടത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ദ്രാവിഡ് മുംബൈയില്‍ ക്യാപ്റ്റന്‍ പൃഥ്വി ഷായ്ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലടക്കം ടീം ഒഫീഷ്യലുകളെയും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയും ഒന്നിലേറെ തവണ മുക്തകണ്ഠം പ്രശംസിച്ചു. അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ നേട്ടം സാധ്യമാകുമായിരുന്നോ എന്നു പോലും സംശയമാണെന്നും ദ്രാവിഡ് പറഞ്ഞു. ദ്രാവിഡിന്റെ പരിശീലന മികവിനെ ബിസിസിൈയും മുൻ താരങ്ങളും പുകഴ്ത്തിയിരുന്നു.