കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയോഗിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകും.
ആക്രമണത്തിന് ഇരയായ നടിക്ക് നീതി നേടിക്കൊടുക്കേണ്ടതുണ്ട്. നീതി പൂർവമായ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കുന്നത് ഉചിതമായിരിക്കും. കേസിന്റെ വിചാരണ നടപടികൾ നീണ്ടുപോകാതെ പൂർത്തിയാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.