കോട്ടയം: 2011 ഫെബ്രുവരി എട്ടിനു രാത്രി 7.30നാണു അനീഷ് കുമാറി(30)നെ കാണാതാകുന്നത്. കോട്ടയം തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബുക്ക് സ്റ്റാൾ നടത്തുന്ന രവിയുടെയും ഭാര്യ സുശീലയുടെയും മകനാണ് അനീഷ് കുമാർ. കോട്ടയം: 2011 ഫെബ്രുവരി എട്ടിനു രാത്രി 7.30നാണു അനീഷ് കുമാറി(30)നെ കാണാതാകുന്നത്. കോട്ടയം തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബുക്ക് സ്റ്റാൾ നടത്തുന്ന രവിയുടെയും ഭാര്യ സുശീലയുടെയും മകനാണ് അനീഷ് കുമാർ.
മകനെ നഷ്ടപ്പെടുന്പോൾ തിരുനക്കര യൂണിയൻ ക്ലബിനു സമീപത്താണു ഇവർ വാടകയ്ക്കു താമസിച്ചിരുന്നത്. രാത്രിയിൽ വീട്ടിൽ വന്ന സുഹൃത്തിനൊപ്പമാണു അനീഷ് പുറത്തേക്കു പോയത്. പീന്നിടു തിരിച്ചെത്താത്ത മകനു വേണ്ടിയുള്ള രവിയുടെ അന്വേഷണം ഇന്നും തുടരുകയാണ്. രാത്രിയിൽ മകന്റെ പരിചയക്കാരനും മെഡിക്കൽ റെപ്രസന്റേറ്റീവുമായിരുന്നയാൾ രവിയുടെ വീട്ടിൽ എത്തുകയും ഇരുവരും ഒരുമിച്ചു പുറത്തേക്കിറങ്ങിപ്പോവുകയുമായിരുന്നു. അതിനു ശേഷം ഇന്നുവരെ അനീഷ് തിരിച്ചുവന്നിട്ടില്ല.
മകനെ കാണാതായതിന്റെ രണ്ടാമത്തെ ദിവസം രാവിലെ രവി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അനീഷിനെ കൂട്ടിക്കൊണ്ടുപോയ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും സംഭവ ദിവസം രാത്രി പത്തുമണി ആയപ്പോൾ തന്നെ അനീഷ് തിരിച്ചു വീട്ടിലേക്കു പോയി എന്നാണു സുഹൃത്ത് പറയുന്നത്. കാണാതാകുന്പോൾ അനീഷ് കോട്ടയത്ത് തിരുനക്കര അന്പലത്തിനടുത്ത് ജ്യൂസ് കട നടത്തുകയായിരുന്നു. സാന്പത്തികമായി ഒരു പരാധീനതയും തന്റെ മകനില്ലായിരുന്നുവെന്നു രവി പറയുന്നു.
പെയിന്റിംഗ് തൊഴിലാളി കൂടിയായിരുന്നു അനീഷ്. രവി കൊടുത്ത പരാതി വ്യാജമാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. രാത്രി അനീഷ് വീട്ടിലേക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്. എന്നാൽ മകൻ വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ലെന്ന് രവി ഉറപ്പിച്ചു പറയുന്നു. വീട്ടിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. വളരെ നല്ല കുടുംബാന്തരീക്ഷം തന്നെയായിരുന്നു. എന്തു പ്രശ്നമുണ്ടായാലും എവിടെപ്പോയാലും അവൻ അമ്മയോട് പറയുമായിരുന്നു. അമ്മ അറിയാത്ത പ്രശ്നങ്ങളോ രഹസ്യങ്ങളോ അവന് ഇല്ലായിരുന്നു.തുടക്കം മുതൽ പോലീസിന്റെ ഭാഗത്തുനിന്ന് ശരിയായ രീതിയിലുള്ള അന്വേഷണമല്ല ഉണ്ടായതെന്ന് രവി പറയുന്നു.
പരാതി നൽകാൻ മാത്രമേ രവിക്ക് സമയമുണ്ടായിട്ടുള്ളു. അനീഷിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. പോലീസിന്റെ ഭാഗത്തു നിന്ന് നടപടികളൊന്നുമില്ലാതായപ്പോൾ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. കോടതി രവിക്ക് അനുകൂലമായ ഉത്തരവാണ് നൽകിയതെങ്കിലും കേസ് ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
ഒടുവിൽ മാസങ്ങൾക്കു എൻ. രാമചന്ദ്രൻ കോട്ടയം ജില്ലാ പോലീസ് ചീഫായിരുന്നപ്പോൾ അനീഷിന്റെ തിരോധാനത്തെക്കുറിച്ചു അന്വേഷണം നടത്തുന്നതിനായി സ്പെഷൽ ടീമിനെ നിയോഗിച്ചിരുന്നു. എന്നാൽ കുമരകത്തു നിന്നും ദന്പതികളെ കാണാതായതോടെ സ്പെഷൽ ടീം അവർക്കു വേണ്ടിയുള്ള അന്വേഷണത്തിലേക്കു തിരിഞ്ഞു. എന്നെങ്കിലുമൊരുനാൾ തങ്ങളുടെ മകൻ തങ്ങളെത്തേടി എത്തുമെന്ന പ്രതീ ക്ഷയിൽ തന്നെയാണ് രവിയും ഭാര്യയും ഒാരോ ദിവസവും കഴിയുന്നത്.