സ്പോർട്സ് മത്സരങ്ങളിലും കളികളിലും അപകടങ്ങൾ സാധാരണം. ഒരു ചെറിയ അപകടം മതി ഒരു കായികതാരത്തിന്റെ തുടർഭാവിക്ക് പൂർണ്ണവിരാമമിടാൻ.
ലോസ് ആഞ്ചൽസ് മാരത്തണിനു ശേഷം നടന്ന ഒരു പഠനം പറയുന്നത് മത്സരത്തിൽ പങ്കെടുത്ത ഏഴിലൊരാൾക്ക് മേൽ ശ്വാസനാളീ രോഗങ്ങൾ (URTI) വന്നു വെന്നാണ്. മൽസരം പൂർത്തീകരിക്കാത്ത ആൾക്കാർക്ക് 2% പേർക്കു മാത്രമേ ഇക്കാലയളവിൽ രോഗം പിടിച്ചിരുന്നുള്ളു.
അമേരിക്കയിലെ കണക്കനുസരിച്ച് അവിടെ കുട്ടികളിൽ തലച്ചോറിനു സംഭവിക്കുന്ന പരിക്കുകളിൽ 21 ശതമാനത്തിനും കാരണം കായിക വിനോദങ്ങൾക്കിടയിലെ അപകടങ്ങളാണ്.
ഏറ്റവും കൂടുതൽ അപകട സാധ്യത ബാസ്കറ്റ് ബോളിനാണ്, രണ്ടാം സ്ഥാനക്കാരൻ നമ്മുടെ ഫുട്ബോൾ തന്നെ.
വീണു തോലുപോകലിൽ തുടങ്ങി പേശീക്ഷതം, ആന്തരാവയവങ്ങൾക്കു ചതവ്, എല്ലുപൊട്ടൽ, സന്ധികളിലെ ലിഗ്മെന്റുകൾക്ക് പൊട്ടൽ, ഉളുക്ക് എന്നിവയാണു സാധാരണ പ്രശ്നങ്ങൾ.
ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ വേദനകുറയ്ക്കാൻ വളരെ സഹായകമാണ്. പലരും വേദനസംഹാരികളുടെ സഹായത്താൽ വീണ്ടും കായിക മത്സരം തുടരുകയും അതു പിന്നീട് ഗുരുതരമായ ഭവിഷ്യത്തുകൾക്കു കാരണമാകുകയും ചെയ്യും,
ഇങ്ങനെ വന്ന ഒരു തകരാർ, ശരീരം തനിയെ മാറ്റുന്നതു വരെ കാത്തിരിക്കുകയാണു ആധുനിക വൈദ്യത്തിൽ പലപ്പോഴും ചെയ്യുന്നത്. ഇങ്ങനെ തുടർച്ചയായുള്ള വേദന സംഹാരികളുടെ ഉപയോഗം വേറെ തകരാറുകളും വരുത്താം.
ഇവിടെയാണ് ഹോമിയോപ്പതി മരുന്നുകളെ കുറിച്ച് ചിന്തികേണ്ടത്.
വേദനസംഹാരികളോടൊപ്പം ഹോമിയോപ്പതിമരുന്നുകൾ കൊടുത്താൽ ശരീരഭാഗത്തിനു വന്ന തകരാറുകൾ വേഗത്തിൽ സുഖപ്പെടുകയും അവർക്ക് ചെറിയ വിശ്രമത്തിനു ശേഷം കായികലോകത്തേക്കു തിരിച്ച് വരാനും സാധിക്കും.
രണ്ടുവർഷം ഒളിന്പിക് സ്വർണ മെഡൽ നേടിയ ഫുട് ബോൾ കളിക്കാരി കാലി ആൻ ലൊയിഡ് പറഞ്ഞത് ഇങ്ങനെ – പരിക്കുകളുമായി മാനസികമായി പൊരുത്തപ്പെടുക വളരെ വിഷമമാണ്. സംഭവിച്ചതിനെ എനിക്കു മാറ്റാൻ സാധ്യമല്ല. ഒാരോ അപകടവും ഒാരോപുതിയ തുടക്കമായി ചിന്തിച്ച് പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ ശ്രമിക്കുക എന്നതു മാത്രമാണു വഴി’’
എന്നാലിത് പലർക്കും സാധ്യമാകാറില്ല എന്നതു നമുക്കറിയാം.
നമ്മുടെ വിഖ്യാതനായ ബോക്സർ മുഹമ്മ അലി ‘പാർക്കിൻസണിസം’ എന്ന ഞരന്പ് രോഗം വന്നു കഷ്ടപ്പെട്ട് മരിച്ചത് തലക്ക് നിരന്തരമായി ഏറ്റ ക്ഷതം കൊണ്ടായിരുന്നു.
അതേസമയം ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് രക്ഷപ്പെട്ടവർ ധാരാളമുണ്ട്. പലരും ചികിൽസാ വിജയം രഹസ്യമാക്കിവച്ചപ്പോൾ ചിലർ ധൈര്യപൂർവം അവർ ഹോമിയോപ്പതിയും, ആയുർവേദവും ഉപയോഗിച്ച കാര്യം തുറന്നു പറഞ്ഞു.
പയ്യോളി എക്സ്പ്രസ് പി.റ്റി ഉഷ പരിക്കിന്റെ പിടിയിൽ നിന്നു മോചിതയായി ഇന്ത്യൻ കായികലോകത്തിന്റെ നെറുകയിൽ കയറിയത് കണ്ണൂരുള്ള വിഖ്യാതനായ ഒരു ഹോമിയോ ഡോക്ടറിന്റെ ചികിൽസയിലൂടെയാണ്. അവർ അതു ടിവി ഇന്റർവ്യുകളിൽ തുറന്നു സമ്മതിക്കുകയും ആ ഡോക്ടറെ ആദരിക്കാൻ വേദികൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ പേശീവലിവു മൂലം വലഞ്ഞപ്പോൾ രക്ഷപ്പെട്ടത് ആർണിക്ക എന്ന ഹോമിയോ മരുന്നുപയോഗിച്ചാണ്.
2002 ലോകകപ്പിനു തൊട്ടു മുൻപ് ഡേവിഡ് ബക്കാമിന്റെ പാദത്തിന്റെ എല്ല് പൊട്ടിയപ്പോൾ രക്ഷിച്ചതും ഹോമിയോപ്പതി തന്നെ. ടെന്നീസ് താരങ്ങളായ മാർട്ടീന നവരത്തിലോവയും ,ബോറിസ് ബക്കറും ഹോമിയോപ്പതിയുടെ ചികിൽസാനുഭവങ്ങൾ ലഭിച്ചവരാണ്.
ജർമ്മനിയെപ്പോലെ പല വിദേശ രാജ്യങ്ങളിലെ സ്പോർട്സ് മെഡിസിൻ ഡോക്റ്റർമാരും ഹോമിയോപ്പതി തങ്ങളുടെ കളിക്കാർക്കായി ശിപാർശ ചെയ്തിരുന്നു.
ഹോമിയോപ്പതി ചികിൽസയുടെ ഗുണങ്ങൾ
1) ശരീരത്തിന് അപകടത്തിലൂടെ സംഭവിച്ച കേടുപാടുകൾ വേഗത്തിൽ ശമിപ്പിക്കുന്നു. കാലക്രമത്തിൽ ശരീരത്തിനു വരാവുന്ന തകരാറുകളെ മുളയിലേ നുള്ളിക്കളയുന്നു.
2)തുടർച്ചയായ പരിശീലനങ്ങളും മത്സരങ്ങളും മൂലം ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തെ അതിജീവിക്കാൻ സഹായിക്കുന്നു.
3) വേൾഡ് ആന്റി ഡോപ്പിങ്ങ് ഏജൻസി (WADA )ഹോമിയോപ്പതി മരുന്നുപയോഗത്തെ തടഞ്ഞിട്ടില്ല. ഒരു ഡോപ്പിങ്ങ് ടെസ്റ്റിലും ഈ മരുന്നുകൾ പ്രശ്നമുണ്ടാക്കില്ല. ഇവിടെ ശരീരത്തിന്റെ സ്വാഭാവികമായ ശേഷി മാത്രമാണുപയോഗിക്കപ്പെടുന്നത്.അതിനെ തിരിച്ചുപിടിക്കാൻ സഹായിക്കുക മാത്രമാണു ഹോമിയോമരുന്നുകൾ ചെയ്യുന്നത്.
4) പേടിയും ആശങ്കകളും സഭാകന്പങ്ങളും മാറ്റി മാനസികാരോഗ്യവും ആത്മവിശ്വാസവും വർദ്ധിപ്പിച്ച് നമ്മുടെ പ്രകടനത്തെ മെച്ചപ്പെടുത്തുന്നു.
ലോകത്തിലെ തന്നെ വിഖ്യാതയായ ഒരു വനിതാ ടെന്നീസ് താരം പറഞ്ഞത് അവർ സ്റ്റേജിൽ കയറേണ്ടതിനേയും മീഡിയകളേയും പേടിച്ച് പലപ്പോഴും ഫൈനൽ മത്സരത്തിൽ തോറ്റുകൊടുക്കാറുണ്ടായിരുന്നത്രെ!പലപ്പോഴും കളിയിൽ കേമന്മാരായിട്ടും ക്യാപ്റ്റനാവാനുള്ള ആത്മവിശ്വാസമില്ലാത്ത കളിക്കാരെ നമ്മൾ കണ്ടിട്ടുണ്ട്. ടെൻഷനടിച്ച് കുട്ടികളേപ്പോലെ കൈ നഖം മുഴുവൻ തിന്നു തീർക്കുന്ന ക്രിക്കറ്റ് ക്യാപ്റ്റന്മാർ നമുക്കുണ്ടായിരുന്നു. ഭീതിയുടെ ശരീരഭാഷയുമായി ഒരാൾക്കും ഒരു ടീമിനെ നയിക്കാനാവില്ല. എതിർ ടീമിന്റെ പ്രശസ്തിയെ മാത്രം പേടിച്ച് ജയിക്കാവുന്ന കളികൾ തോറ്റിട്ടുള്ളതും നമ്മൾ കായിക പ്രേമികൾ കണ്ട് സങ്കടപ്പെട്ടിട്ടുണ്ട്.
ഇതിനൊക്കെ പരിഹാരമാണു ഹോമിയോപ്പതി. ലോകത്തിലെ തന്നെ രണ്ടാമത്തെ ചികിൽസാരീതിയായ ഹോമിയോപ്പതിയെ അവഗണിക്കാതിരുന്നാൽ നമ്മുടെ രാജ്യത്തിനു ശോഭനമായൊരു കായിക ഭാവിയുണ്ടാകും തീർച്ച.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ ഹോമിയോപ്പതി വകുപ്പ് കണ്ണൂർ
മൊബൈൽ 9447689239
[email protected]