കൊച്ചി: കായൽ കൈയേറ്റ കേസിൽ കോട്ടയം വിജിലൻസ് കോടതി ഉത്തരവിനെതിരേ മുൻ മന്ത്രി തോമസ് ചാണ്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നമെന്നാണ് തോമസ് ചാണ്ടി ഹർജിയിൽ ആവശ്യപ്പെടുന്നത്.
തോമസ് ചാണ്ടിക്കും എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കായൽ കൈയേറ്റ ആരോപണത്തിൽ തോമസ് ചാണ്ടിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആന്വേഷണം നടത്താനായിരുന്നു കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്.