നടൻ വിക്രം ധ്രുവനക്ഷത്രത്തിൽ അഭിനയിക്കാൻ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടുവെന്നുള്ള രീതിയിൽ വാർത്തകൾ പുറത്തു വന്നിരുന്നു. വിക്രം ചോദിച്ചെന്നും ഇല്ലെന്നും ഉള്ള വാദങ്ങൾ നിലനിൽക്കേയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നിജസ്ഥിതി വെളിപ്പെടുത്തിയത്.
വിക്രം പ്രതിഫലം കൂടുതൽ ചോദിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. വിക്രം അത്തരത്തിലൊരു കാര്യവുമായി തന്നെ സമീപിച്ചിരുന്നില്ലെന്ന് നിര്‍മാതാവ് തന്നെ വ്യക്തമാക്കുകയായിരുന്നു. ഇതോടെ നേരത്തെ പ്രചരിച്ച വാർത്തകൾ അത്രയും കള്ളത്തരമാണെന്ന് തെളിയുകയായിരുന്നു.
ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിക്കുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഗൗതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.