പേര് പണി കൊടുത്തു, ശിക്കാരി ശംഭുവിന് പത്തുലക്ഷം പോയികിട്ടി

പകര്‍പ്പവകാശം ലംഘിച്ച് സിനിമയ്ക്ക് പേരിട്ടതിന് മലയാളം നിര്‍മാതാവിന് പണികിട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായി ഇറങ്ങിയ ശിക്കാരി ശംഭുവിനാണ് ഈ ഗതികേട്. കുട്ടികളുടെ കൂട്ടുകാരനായിരുന്ന അമര്‍ ചിത്രകഥയിലെ കോമിക് കഥാപാത്രമാണ് ശിക്കാരി ശംഭു.

എന്നാല്‍ ശിക്കാരി ശംഭു പേര് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന കാരണത്താല്‍ സിനിമയ്ക്ക് എതിരെ പരാതി വന്നിരിക്കുകയാണ്. പരരാതി ലഭിച്ച ബോംെബ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചു നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ‘ശിക്കാരി ശംഭു’ എന്ന പേരില്‍ സിനിമ ഡബ് ചെയ്തു മറ്റു ഭാഷകളില്‍ ഇറക്കരുതെന്ന വ്യവസ്ഥയും കൊച്ചി ആസ്ഥാനമായ ഏയ്ഞ്ചല്‍ മരിയ സിനിമാനിര്‍മാണ കമ്പനി അംഗീകരിച്ചു.

അമര്‍ ചിത്രകഥ (എസികെ) പബ്ലിക്കേഷന്‍സിന്റെ ട്വിങ്കിള്‍ എന്ന കുട്ടികളുടെ മാസികയിലെ കഥാപാത്രമാണു ശിക്കാരി ശംഭു. ഈ പേരു സിനിമയ്ക്ക് ഉപയോഗിക്കുന്നതിനു പകര്‍പ്പവകാശ അനുമതി നല്‍കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അനുമതിയില്ലാതെ ചിത്രം റിലീസ് ചെയ്യുകയായിരുന്നുവെന്നു പ്രസാധകര്‍ വാദിച്ചു. ഒടുവില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കാമെന്ന് നിര്‍മാതാവ് സമ്മതിക്കുകയായിരുന്നു.

 

Related posts