അലോര്സെറ്റാര്: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാനോട് ഇന്ത്യക്കു തോല്‍വി. ഇന്ത്യക്കായി സൂപ്പര്‍ താരം പി.വി. സിന്ധു മാത്രം ജയിച്ച പോരാട്ടത്തില്‍ ജപ്പാന് 4-1ന് വിജയം. ക രണ്ടാം നമ്പര്‍ താരം അകാനെ യാമുഗുച്ചിയെ 21-19, 21-15 എന്ന സ്കോറിനു സിന്ധു പരാജയപ്പെടുത്തി. എന്നാല്‍, മറ്റുള്ള മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു.
ആദ്യമത്സരത്തില്‍ ഹോങ്കോംഗിനെതിരേ വിജയിച്ചതിനാൽ ഗ്രൂപ്പ് ഡബ്ല്യുവില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ഇന്തോനേഷ്യയായിരിക്കും ക്വാര്‍ട്ടറിലെ എതിരാളികള്‍