കോട്ടയം: യുഎഇ തൊഴിൽ വീസ ചട്ടങ്ങളിലെ പുതിയ നിബന്ധനകൾ പ്രകാരം സ്വഭാവ സർട്ടിഫിക്കറ്റും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതായി ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫിഖ്. സ്വഭാവ സർട്ടിഫിക്കറ്റ് തഹസിൽദാരും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ജില്ലാ പോലീസ് ചീഫുമാണ് നൽകുന്നത്. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിൽ എക്സ്പ്രസ് കൗണ്ടർ പ്രവർത്തനമാരംഭിച്ചു.
- അപേക്ഷ നൽകുന്നവർക്കുള്ള നിർദേശങ്ങൾ
1 അപേക്ഷാ ഫോം ജില്ലാ സ്പെഷൽ ബ്രാഞ്ചിൽനിന്നു ലഭിക്കും.
2 എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മുതൽ മൂന്നുവരെ അപേക്ഷ സമർപ്പിക്കാം.
3 അപേക്ഷകർ ജില്ലാ പോലീസ് പരിധിയിലെ സ്ഥിരതാമസക്കാരനായിരിക്കണം.
4 അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ, സഹോദരങ്ങൾ, അടുത്ത ബന്ധുക്കൾ മുഖേന അപേക്ഷ നല്കാം.
5 അപേക്ഷ സമർപ്പിക്കുന്ന ദിവസം സർട്ടിഫിക്കറ്റിനായി അപേക്ഷകൻ എത്തേണ്ട ദിവസം അറിയിക്കും.
6 സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസിലെ 2563388, 1090 എന്നീ ഫോണ് നന്പരുകളിൽ വിളിച്ച് സംശയനിവാരണം നടത്താം. - അപേക്ഷ നൽകുന്നവർ ശ്രദ്ധിക്കാൻ
1പേക്ഷ വ്യക്തമായും പൂർണമായും ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ പൂരിപ്പിക്കണം.
2അപേക്ഷകനു ജോലി ലഭിച്ചതായി തെളിയിക്കുന്ന വീസാ പകർപ്പ്, ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഓഫർ ലെറ്റർ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യം വ്യക്തമാക്കുന്ന രേഖകളുടെ ഒറിജിനൽ, ഇമെയിൽ പകർപ്പ് അപേക്ഷാ ഫീസ് 1000 രൂപ.
2ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർ ഫോട്ടോ അഞ്ച് എണ്ണം. ഫോട്ടോയുടെ താഴെയായി അപേക്ഷകന്റെ പേരും, ഫോട്ടോയെടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം.
3തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്) പാസ്പോർട്ട്, ആധാർ (ഇലക്ഷൻ ഐഡി കാർഡ്).
4പൂർണമായി പൂരിപ്പിച്ചു ഫോട്ടോ പതിപ്പിച്ച ശേഷമെടുത്ത അപേക്ഷയുടെ മൂന്നു പകർപ്പുകൾ എന്നിവ കരുതിയിരിക്കണം.