സ്വ​​​ന്തം അ​​​മ്മ​​​യെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ല​​​ണം, അ​​​ല്ലെ​​​ങ്കി​​​ൽ..! ലോ​​​ക​​​ത്ത് ഒ​​​രു മ​​​ക​​​നും നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്നി​​​ട്ടി​​​ല്ലാ​​​ത്ത അ​​​നു​​​ഭ​​​വം; പീഡനപർവം വിവരിച്ച് കുട്ടിപ്പട്ടാളക്കാരൻ

ജു​​​ബാ: സ്വ​​​ന്തം അ​​​മ്മ​​​യെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ല​​​ണം, അ​​​ല്ലെ​​​ങ്കി​​​ൽ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ക്കും. മ​​​ക​​​ൻ അ​​​മ്മ​​​യ്ക്കു നേ​​​ർ​​​ക്കു തോ​​​ക്കു ചൂ​​​ണ്ടി കാ​​​ഞ്ചി വ​​​ലി​​​ച്ചു. ഭാ​​​ഗ്യം, തോ​​​ക്കു ജാ​​​മാ​​​യി, വെ​​​ടി​​​പൊ​​​ട്ടി​​​യി​​​ല്ല. ലോ​​​ക​​​ത്ത് ഒ​​​രു മ​​​ക​​​നും നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്നി​​​ട്ടി​​​ല്ലാ​​​ത്ത അ​​​നു​​​ഭ​​​വം പ​​​ങ്കു​​​വ​​​ച്ച​​​ത് ദ​​​ക്ഷി​​​ണ​​​സു​​​ഡാ​​​നി​​​ൽ മോ​​​ചി​​​ത​​​നാ​​​യ കു​​​ട്ടി​​​പ്പ ട്ടാ​​​ള​​​ക്കാ​​​ര​​​ൻ ക്രി​​​സ്റ്റ​​​ഫ​​​ർ.

ക്രി​​​സ്റ്റ​​​ഫ​​​ർ അ​​​ട​​​ക്കം 311 കു​​​ട്ടി​​​പ്പ​​​ട്ടാ​​​ള​​​ക്കാ​​​രെ യു​​​എ​​​ൻ ഇ​​​ട​​​പെ​​​ട്ടു മോ​​​ചി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ 97 പേ​​​ർ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​ണ്. ബു​​​ധ​​​നാ​​​ഴ്ച എ​​​ല്ലാ​​​വ​​​രും തോ​​​ക്കു താ​​​ഴെ​​​വ​​​ച്ച് ജീ​​​വ​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്നു.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ദ​​​ക്ഷി​​​ണ​​​സു​​​ഡാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​ണ്. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ എ​​​ല്ലാ ഗ്രൂ​​​പ്പു​​​ക​​​ളും രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് കു​​​ട്ടി​​​പ്പ​​​ട്ടാ​​​ള​​​ത്തെ റി​​​ക്രൂ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഭൂ​​​രി​​​ഭാ​​​ഗ​​​വും കു​​​ട്ടി​​​ക​​​ളും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക്രി​​​സ്റ്റ​​​ഫ​​​റി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത് പ​​​ത്തു വ​​​യ​​​സു​​​ള്ള​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു. മ​​​ക​​​നെ വി​​​ട്ടു​​​ത​​​ര​​​ണ​​​മെ​​​ന്ന യാ​​​​​​ച​​​ന​​​യു​​​മാ​​​യി ക്രി​​​സ്റ്റ​​​ഫ​​​റി​​​ന്‍റെ അ​​​മ്മ വ​​​ന്ന​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. അ​​​ല്ലെ​​​ങ്കി​​​ൽ ക്രി​​​സ്റ്റ​​​ഫ​​​റി​​​നെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ലു​​​മെ​​​ന്നും ഭീ​​​ഷ​​​ണി. “എ​​​ന്‍റെ മു​​​ന്പി​​​ൽ വേ​​​റൊ​​​രു വ​​​ഴി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. ഞാ​​​ൻ ദൈ​​​വ​​​ത്തോ​​​ടു മാ​​​പ്പു ചോ​​​ദി​​​ച്ചു” ഭാ​​​ഗ്യ​​​ത്തി​​​നു തോ​​​ക്കു കേ​​​ടാ​​​യ​​​തി​​​നാ​​​ൽ അ​​​മ്മ ര​​​ക്ഷ​​​പ്പെ​​​ട്ടു. അ​​​മ്മ​​​യും കു​​​ടും​​​ബ​​​വും ത​​​നി​​​ക്കു മാ​​​പ്പു ത​​​ന്ന​​​താ​​​യി ക്രി​​​സ്റ്റ​​​ഫ​​​ർ പ​​​റ​​​ഞ്ഞു.

ദ​​​ക്ഷി​​​ണ​​​സു​​​ഡാ​​​നി​​​ൽ 19,000 കു​​​ട്ടി​​​പ്പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​ണ്ടെ​​​ന്നാ​​​ണ് യു​​​എ​​​ൻ ക​​​ണ​​​ക്ക്. ഇ​​​തു​​​വ​​​രെ ര​​​ണ്ടാ​​​യി​​​രം പേ​​​രെ യു​​​എ​​​ൻ മോ​​​ചി​​​പ്പി​​​ച്ചു. മോ​​​ചി​​​ത​​​രാ​​​യ​​​വ​​​രി​​​ൽ പ​​​ത്തു ശ​​​ത​​​മാ​​​ന​​​വും 13 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​രാ​​​ണ്. വ​​​രു​​​ന്ന ആ​​​ഴ്ച​​​ക​​​ളി​​​ൽ 700 പേ​​​ർകൂ​​​ടി മോ​​​ചി​​​ത​​​രാ​​​യേ​​​ക്കും.

Related posts