മുല്ലശ്ശേരി: പ്രവർത്തനം തുടങ്ങി ഏഴു വർഷം കഴിഞ്ഞിട്ടും എലവത്തൂരിലെ മൃഗസംരക്ഷണ വകുപ്പിന്റെ ഐസിഡിപി സബ്ബ് സെൻറർ ഇരുട്ടിൽതന്നെ. 2000 ഓഗസ്റ്റ് ആറിന് അന്ന് മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനാണ് സബ് സെൻറർ ഉദ്ഘാടനം ചെയ്തത്. ഒ.എ.അശോകൻ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റും റോസമ്മ ചാക്കോ മണലൂർ എംഎൽഎയും ആയിരുന്ന കാലഘട്ടത്തിലാണ് സബ് സെന്ററിന്റെ നിർമാണം.
മുല്ലശ്ശേരി പഞ്ചായത്തിന്റെ കാർഷിക മേഖലയായ അന്നകര, എലവത്തൂർ , ഉൗരകം, മതു ക്കര, പേനകം തുടങ്ങിയ പ്രദേശത്തെ ക്ഷീരകർക്ക് സഹായകരമായാണ് മുല്ലശ്ശേരി മൃഗാശുപത്രിയുടെ കീഴിൽ സബ് സെന്റർ ആരംഭിച്ചത്.എലവത്തൂർ പുല്ലാനി പറന്പിൽ പി.എസ്.ശേഖരൻ സൗജന്യമായി നൽകിയ സ്ഥലത്താണ് സബ്ബ് സെന്റർ നിർമിച്ചത്.
മൃഗങ്ങളുടെ ചികത്സിക്കാവശ്യമായ മരുന്നുകളും വാക്സിനുകളും സൂക്ഷിക്കാനും പ്രവർത്തനക്ഷമതയ്ക്കും വൈദ്യുതീകരണം അത്യാശ്യമാണ്.സബ്ബ് സെന്ററിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് സെന്റർ ഉടനെ വൈദ്യുതീകരിക്കണമെന്ന് ക്ഷീര കർഷകർ ആവശ്യപ്പെടുന്നു.