പെണ്‍കുട്ടികൾ ബിയർ കുടിക്കുന്നത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ പ്രസ്താവനയോടുള്ള പെണ്‍കുട്ടികളുടെ മറുപടി സോഷ്യൽമീഡിയായിൽ വൈറലാകുന്നു.
അദ്ദേഹത്തിന് മറുപടിയായി തങ്ങൾ ബിയർ കുടിക്കുന്നതിന്റെ ചിത്രങ്ങൾ “ഗേൾസ് ഹൂ ഡ്രിങ്ക്സ് ബിയർ ‘ എന്ന ഹാഷ് ടാഗിൽ സോഷ്യൽമീഡിയായിൽ പങ്കുവെച്ചാണ് പെൺകുട്ടികൾ തങ്ങളുടെ പ്രതിഷേധമറിയിക്കുന്നത്. വിവാഹവേഷം ധരിച്ചു നിൽക്കുന്ന വധു ഉൾപ്പടെ നിരവധിയാളുകൾ തങ്ങൾ ബിയർ കുടിക്കുന്നതിന്റെ ചിത്രം സോഷ്യൽമീഡിയായിൽ പങ്കുവെച്ചിട്ടുണ്ട്.