ഫെമിനിസവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന നിരവധി ചര്‍ച്ചകളില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ല! ധാരാളം ചിന്തിച്ച് മാത്രമേ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാറുള്ളൂ; നയം വ്യക്തമാക്കി പൃഥിരാജ്

ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി തുടരവെ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട നിലപാടില്‍ കൂടുതല്‍ വ്യക്തതയുമായി നടന്‍ പൃഥ്വിരാജ്. ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ല. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു.

കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം ചിന്തിച്ചു വേണം ഇത്തരം വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാന്‍. ഫെമിനിസം നല്ലതാണെങ്കിലും ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. അതിനു ശേഷം മാത്രമായിരിക്കണം സംസാരിക്കാനെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥി കൂട്ടിച്ചേര്‍ത്തു. ഫെമിനിസത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതെന്ന കാര്യം കാണാതിരിക്കരുത്. ഇക്കാര്യവും ചര്‍ച്ചയുടെ ഭാഗം ആക്കേണ്ടതുണ്ട്. അബദ്ധധാരണകള്‍ മൂലമാണ് പല കാര്യങ്ങളും ഉയര്‍ന്നു വരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

 

Related posts