കോഴിക്കോട്: പൗരന്റെ അവകാശ സംരക്ഷണത്തെയാണ് നാം തെരഞ്ഞെടുപ്പിലൂടെ ഭരണകൂടത്തെ ഏല്‍പ്പിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഭരണകൂടവും പൗരാവകാശവും തമ്മിലുള്ള ബന്ധം ഭരണസംവിധാനത്തെ തെരഞ്ഞെടുക്കുന്നതിലൂടെ അവസാനിക്കുന്നില്ല.
പക്ഷേ, ഈ ധാരണ ഭരണകൂടത്തിനില്ല എന്നതാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം. കേരള സാഹിത്യോത്സവത്തില്‍ ഭരണകൂടവും പൗരാവകാശവും എന്ന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം നിർമിക്കുന്ന നിയമങ്ങളിൽ പലതും ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവനെ നിയന്ത്രിക്കുന്നതാണ്. ഇതിനെ ചെറുക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം – അദ്ദേഹം പറഞ്ഞു.