വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീടിനുള്ളിൽ നിന്നും കോടികൾ വിലമതിക്കുന്ന കാറുകൾ കണ്ടെത്തി. അമേരിക്കയിലെ നോർത്ത് കരോലീനയിൽ ഒരു വീട് പൊളിക്കനെത്തിയ മുൻസിപ്പാലിറ്റി തൊഴിലാളികളാണ് ഈ കാറുകൾ കണ്ടെത്തിയത്. ഇരുപത്തിയേഴു വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീടാണിത്.
ഫെറാറിയുടെ 12 സിലിണ്ടർ കാറായ 1966 മോഡൽ 275, ജിടിബി, 1976 മോഡൽ ഷെൽബി കോബ്ര, മോർഗൻ, ട്രയംഫ് ടിആർ6 തുടങ്ങിയ കാറുകളാണ്ഈ വീട്ടിൽ നിന്നും കണ്ടെത്തിയത്.ഇവയിലെ രണ്ട് കാറുകൾക്ക് മാത്രമായി 2.8 ദശലക്ഷം പൗണ്ട് ഇപ്പോഴും കിട്ടുമെന്ന് ക്ലാസിക് കാർ ഇൻഷുറൻസ് കന്പനിയായ ഹഗേർട്ടി അറിയിച്ചു.
ഹഗേർട്ടിയുടെ യൂട്യൂബ് ചാനലായ ബാർണ് ഫൈൻഡ് ഹണ്ടറിൽ സംപ്രേക്ഷണം ചെയ്ത ഈ കാറുകളെ പറ്റിയള്ള വിവരങ്ങൾ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. കാര്യങ്ങളറിഞ്ഞെത്തിയ കാറുകളുടെ യഥാർത്ഥ ഉടമസ്ഥൻ ഫെറാരിയും ഷെൽബിയും ലേലം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.