കോൽക്കത്ത: ഓടുന്ന ട്രെയിനിനു മുന്നിൽനിന്നു സെൽഫിയെടുക്കാൻ ശ്രമിച്ച വിദ്യാർഥികൾ അതേ ട്രെയിൻ തട്ടി മരിച്ചു. കോൽക്കത്തയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഡുംഡുമിനും ബെൽഗാരിയയ്ക്കും ഇടയ്ക്കാണ് അപകടമുണ്ടായത്. പാളത്തിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ ലോക്കൽ ട്രെയിൻ തട്ടുകയായിരുന്നു. രണ്ടു കോളജ് വിദ്യാർഥികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരു വിദ്യാർഥിക്കു പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
ബെൽഗാരിയയിലെ ഭായ്രബ് ഗാംഗുലി കോളജിലെ വിദ്യാർഥികളാണ് മരിച്ച കുട്ടികൾ. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു.