ആകാശത്തേയ്ക്ക് നോക്കി ഞാന്‍ ചോദിച്ചു, സാറ ടെന്‍ഡുല്‍ക്കര്‍ എന്റെ ഭാര്യയാകണോ! ഇടിമിന്നലിന്റെ നിര്‍ദേശമനുസരിച്ചാണ് സാറയെ പ്രണിയിച്ചത്; വീണ്ടും വിചിത്രവാദവുമായി യുവാവ്

സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ദേബ് കുമാര്‍ മൈഥി വിചിത്രവാദവുമായി വീണ്ടും രംഗത്ത്. സാറയുമായി പ്രണയത്തിലായതെങ്ങനെ എന്ന ചോദ്യത്തിന് ഇയാള്‍ നല്‍കുന്ന ഉത്തരമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇടിമിന്നലിന്റ നിര്‍ദേശമനുസരിച്ചാണ് താന്‍ സാറയെ പ്രണയിച്ചതാണെന്നാണ് ദേബ്കുമാറിന്റ വാദം.

സാറയെ ഞാന്‍ ആദ്യമായി കാണുന്നത് ടെലിവിഷനില്‍ നിന്നുമാണ്. പിന്നീടത് മുഴുത്ത പ്രണയമായി, വിവാഹം കഴിക്കണമെന്ന ആഗ്രഹം തോന്നി. ഇതിനുള്ള ഉത്തരത്തിനുവേണ്ടി ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു, സാറ ടെണ്ടുല്‍ക്കര്‍ എന്റെ ഭാര്യയാകണോ? ആ നിമിഷം തന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി. അതെന്റ ചോദ്യത്തിന്റ ഉത്തരമായിരുന്നു സാറ എന്റെ ഭാര്യയാകേണ്ടവള്‍ തന്നെയാണെന്നായിരുന്നു ഇടിമിന്നല്‍ പറഞ്ഞത്. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ താനിക്കാര്യം വ്യക്തമാക്കിയതായും ദേബ് കുമാര്‍ പറഞ്ഞു.

തന്റെ കൈയിലുള്ള ദേബ് & സാറ യെന്നുള്ള ടാറ്റുവാണ്. 2011 ല്‍ സാറക്ക് 13 വയസ്സുള്ളപ്പോളാണ് താന്‍ ഈ ടാറ്റു ചെയ്തതെന്നും ദേബ്കുമാര്‍ പറയുന്നു. ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയാണെന്നും ദേബ് കുമാര്‍ കൂട്ടിചേര്‍ത്തു. നേരത്തെ സച്ചിന്റ മുബൈയിലുള്ള വീട്ടിലേക്ക് ചുരുങ്ങിയത് ഒരു 20 തവണയെങ്കിലും ദേബ് കുമാര്‍ വിളിച്ചിട്ടുണ്ട്. അവസാനം ഗതികെട്ട് സാറയെ തട്ടിക്കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെയിന്ററായി ജോലി ചെയ്യുന്ന ദേബ് കുമാര്‍ വിഷാദ രോഗിയാണെന്നും സൂചനയുണ്ട്.

 

Related posts