ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ സ്പിൻ ബൗളർ ഇമ്രാൻ താഹിറിനു നേരെ ആരാധകരുടെ വംശീയാധിക്ഷേപം. ഇന്ത്യക്കെതിരായ ഏകദിന പരന്പരയിലെ നാലാം ഏകദിന മൽസരത്തിനിടെയാണ് ഇമ്രാൻ താഹിർ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്.
കാണികളിലൊരാൾ താഹിറിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്നും സംഭവം സ്റ്റേഡിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവരുടെ സാന്നിധ്യത്തിൽ താഹിർ തന്നെ അധിക്ഷേപം നടത്തിയ ആളെ തിരിച്ചറിഞ്ഞതായും ഇയാളെ സ്റ്റേഡിയത്തിന് പുറത്താക്കിയതായും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
താഹിറിനെ വംശീയമായി അധിക്ഷേപിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ താഹിറിനെതിരായ ദക്ഷിണാഫ്രിക്കൻ ആരാധകന്റെ അധിക്ഷേപത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
‘