പത്തനംതിട്ട: അഭിഭാഷകൻ പ്രതിയായ സാന്പത്തിക തട്ടിപ്പു കേസിലെ തൊണ്ടിയായ ചെക്കുകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് എസ്ഐക്ക് സസ്പെൻഷൻ. തിരുവല്ല ക്രൈംബ്രാഞ്ച് ഇക്കണോമിക്ഒഫൻസ് വിംഗിലെ എസ്ഐ കൃഷ്ണകുമാറിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പത്തനംതിട്ട ബാറിലെ അഭിഭാഷകനായ കോഴഞ്ചേരി മേലുകര സ്വദേശി സോണി പി. ഭാസ്കർ27.50 ലക്ഷം തട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട് ക്രൈംബാഞ്ചിന് കൈമാറിയ ചെക്കുകളാണ്കോടതിയിൽ എത്തിയപ്പോൾ കാണാതെ പോയത്.സോണിയുടെ അമ്മാവന്റെ മകൾ കാരക്കാട് മഞ്ജുഷയിൽ ജ്യോൽസനയായിരുന്നു പരാതിക്കാരി.ബന്ധുകൂടിയായ അഭിഭാഷകൻ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. 2014 ലാണ്പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്.
പത്തനംതിട്ട ആസ്ഥാനമാക്കി അഭിഭാഷകൻ നടത്തിയഎസ്എൻ മോട്ടോഴ്സിൽ ബിസിനസ് പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്താണ് ഗൾഫിൽഎൻജിനീയറായിരുന്ന ജ്യോൽസ്നയെയും ഭർത്താവിനെയും സ്വാധീനിച്ച് പണം വാങ്ങിയത്. പത്തുവർഷം മുന്പാണ് ഇയാൾ 27.50 ലക്ഷം രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു.2014 ൽ സോണി പി. ഭാസ്കറിനെ ഒന്നാം പ്രതിയാക്കി പത്തനംതിട്ട പോലിസ് കേസ് രജിസ്റ്റർചെയ്തെങ്കിലും അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല.
2015ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്ചെന്നിലത്തലയ്ക്കു പരാതി നൽകി. അതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അഭിഭാഷകന് പണം നൽകിയതിന് ഉണ്ടായിരുന്ന ഏക തെളിവായ ചെങ്ങന്നൂർ എസ്ബിടിയിലെ ചെക്കുകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബാങ്കിൽ നിന്ന് വാങ്ങിക്കൊണ്ടു പോയി. പക്ഷേ, ഇത് കോടതിയിൽ എത്തിയില്ല.
പിന്നീട് തെളിവില്ലെന്ന വാദമാണ് പോലിസ് ഉന്നയിച്ചത്. തുടർന്ന് പരാതിക്കാരിഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലുംഅഭിഭാഷകന് അനുകൂലമായ റിപ്പോർട്ടാണ് പോലീസ് നൽകിയത്. ചെക്കിന്റെ അഭാവത്തിൽ,തനിക്കെതിരെ തെളിവില്ലാത്തതിനാൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് അഭിഭാഷകൻകോടതിയെ സമീപിച്ചതോടെ ജ്യോൽസ്ന വീണ്ടും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽനടത്തിയ അന്വേഷണത്തിലാണ് സസ്പെൻഷൻ.