വിവാഹ വാഗ്ദാനം നൽകി രണ്ട് കുട്ടികളുള്ള യുവാവ് പീ​ഡിപ്പിച്ചു; ഗർഭിണി‍യാണെന്ന് അറിഞ്ഞപ്പോൾ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ യു​വാ​വ് നിർബന്ധിക്കുന്നുവെന്ന് യുവതി; യുവതി​ക്ക് മ​റ്റൊ​രു ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​ണ്ടെന്ന് പോലീസ്

ഉ​പ്പു​ത​റ: വി​വാ​ഹ വാ​ഗ്ദാ​നം​ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. മേ​രി​ക്കു​ളം ഡോ​ർ മ​ല്ലി​പ്പ​റ​ന്പി​ൽ സു​നി​ലി​നെ​യാ​ണ് (34) ഇ​ന്ന​ലെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം​ന​ൽ​കി ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​വ​രി​ക​യാ​യി​രു​ന്നു. യു​വ​തി ഗ​ർ​ഭി​ണി​യാ​യ​തോ​ടെ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ യു​വാ​വ് പ​റ​ഞ്ഞ​ങ്കി​ലും യു​വ​തി ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. യു​വാ​വി​ന് ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. യു​വ​തി​ക്ക് മ​റ്റൊ​രു ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​മു​ണ്ട്. ഉ​പ്പു​ത​റ എ​സ്ഐ എ​സ്. കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts