വാലന്റൈന്‍സ് ഡേ എങ്ങനെ വ്യത്യസ്തവും മനോഹരവുമാക്കാമെന്ന ചിന്തയിലാണ് യുവതീയുവാക്കള്‍, പ്രത്യേകിച്ച് കാമുകീകാമുകന്മാര്‍. ചിലര്‍ക്ക് പ്രണയ ദിനം ആനന്ദത്തിന്റേതാകുമ്പോള്‍ മറ്റു ചിലര്‍ക്ക് അത് നിരാശയുടേതാകാറുണ്ട്. കാരണം മറ്റൊന്നുമല്ല, തങ്ങളുടെ ഇഷ്ടം തുറന്നു പറഞ്ഞാലും അതു ഭൂരിഭാഗം സമയങ്ങളിലും തിരസ്‌കരിപ്പെടുകയാണ് ചെയ്യുക. പ്രത്യേകിച്ച് സൗന്ദര്യം അല്‍പ്പം കുറഞ്ഞവരുടെ കാര്യത്തില്‍. ഇത്തരത്തില്‍ വിഷമിക്കുന്നവര്‍ക്കും സൗന്ദര്യമില്ലാത്തതിന്റെ പേരില്‍ പ്രണയം നിരസിക്കപ്പെട്ടിട്ടുള്ളവര്‍ക്കുമായി ഒരു സന്ദേശം നല്‍കിയിരിക്കുകയാണ് നടന്‍ കാളിദാസ് ജയറാം.
പ്രിയദര്‍ശന്റെ അക്കരെയക്കരെയക്കരെയില്‍ അമ്മ പാര്‍വതിയും ശ്രീനിവാസനും അഭിനയിച്ച് മനോഹരമാക്കിയ ഒരു രംഗമാണ് കാളിദാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ.. എന്നായിരുന്നു പാര്‍വതി അവതരിപ്പിച്ച സേതുലക്ഷ്മിയുടെ ഡയലോഗ്. ഹൃദയം തകര്‍ന്നുപോയ ശ്രീനിവാസന്റെ കോണ്‍സ്റ്റബിള്‍ വിജന്‍ ഇതിന് കൊടുക്കുന്നത് ഒരു ക്ലാസ് മറുപടിയാണ്. പ്രണയിക്കുന്ന ആണുങ്ങള്‍ക്കുള്ള എക്കാലത്തേയ്ക്കുമുള്ള ഒരു താക്കീത് കൂടിയാണ് ആ ഡയലോഗ്.
വിജയന്‍ സേതുലക്ഷ്മിയോട് പറയുന്നു: കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു. ഈ സീനാണ് കാളിദാസ് ഷെയര്‍ ചെയ്തത്. ഹാപ്പി വാലന്റൈസ് ഡേ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത ഈ കുഞ്ഞ് വീഡിയോ ഏതായാലും വലിയ തരംഗം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ സൃഷ്ടിച്ചിരിക്കുന്നതും.