നി​യ​മ​ത്തി​നാ​യി വാ​ദി​ക്കു​ന്ന​വ​ര്‍ ത​ന്നെ നി​യ​മ​ലം​ഘ​ക​രാ​കു​ന്നു; വാഹനത്തിന്‍റെ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍  സ്ഥാ​ന​പ്പേ​രും; പ്രോ​സി​ക്യൂ​ട്ട​ര്‍ എ​ന്ന് ഇം​ഗ്ലീ​ഷി​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തിയിരിക്കുന്ന ഈ കാഴ്ച കോഴിക്കോട്ട് നിന്നും

കോ​ഴി​ക്കോ​ട്: വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ സ്ഥാ​ന​പ്പേരോ, മ​റ്റ് രേ​ഖ​ക​ളോ പ​തി​ക്ക​രു​തെ​ന്ന ക​ര്‍​ശ​ന നി​യ​മം കാ​റ്റി​ല്‍പ​റ​ത്തി സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം പ​റ്റു​ന്ന​വ​ര്‍ ത​ന്നെ റോ​ഡി​ലൂ​ടെ കു​തി​ക്കു​ന്നു. പോ​ലീ​സി​നെ ഭ​യ​പ്പെ​ടു​ത്താ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ എ​ന്ന് ഇം​ഗ്ലീ​ഷി​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. ന​മ്പ​ര്‍​ പ്ലേ​റ്റി​ല്‍ ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ ഔ​ദ്യോ​ഗി​ക പ​ദ​വി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഹൈ​ക്കോട​തി​യി​ലെ ലോ ​ഓ​ഫീ​സേ​ഴ്സ്, സെ​ന്‍​ട്ര​ല്‍ ഗ​വ.​കൗ​ണ്‍​സി​ലേ​ഴ്സ് എ​ന്നി​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ബോ​ര്‍​ഡു​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള അ​ധി​കാ​രം. അ​തു​ത​ന്നെ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ആ​കാ​നും പാ​ടി​ല്ല. അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു മാ​ത്രം ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ബോ​ര്‍​ഡി​ല്‍ വെ​ള്ള​അ​ക്ഷ​ര​ത്തി​ല്‍ എ​ഴു​തി​യ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കാം.

30 സെന്‍റി മീ​റ്റ​ര്‍ വീ​തി​യും 10 സെന്‍റി മീറ്റർ ഉ​യ​ര​വും മാ​ത്ര​മേ ബോ​ര്‍​ഡി​നു ഉ​ണ്ടാ​കാ​വൂ എ​ന്നും അ​ക്ഷ​ര​ങ്ങ​ള്‍​ക്ക് 40 മി​ല്ലീ ​മീ​റ്റ​ര്‍ മാ​ത്ര​മേ ഉ​യ​രം ഉ​ണ്ടാ​കാ​വൂ എ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഈ ​ഉ​ത്ത​ര​വ് കാ​റ്റി​ല്‍പ​റ​ത്തി​യാ​ണ് അ​ന​ര്‍​ഹ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍ ചീ​റി​പ്പായു​ന്ന​യ​ത്. കാ​റി​ന്‍റെ ചി​ല്ലി​ല്‍ ക​റു​ത്ത സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ചാ​ല്‍​പോ​ലും സാ​ധാ​ര​ണ​ക്കാ​രെ പൊ​ക്കു​ന്ന നി​യ​മ​പാ​ല​ക​ര്‍​ക്കു മു​ന്നി​ലു​ടെ​യാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

കേ​ര​ളാ ഗ​വ​ര്‍​ണ​ര്‍​ക്കും, ജ​ന പ്ര​തി​നി​ധി​ക​ള്‍​ക്കും ത​ങ്ങ​ളു​ടെ സ്ഥാ​നം കാ​ണി​ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍ വ​യ്ക്കാ​മെ​ങ്കി​ലും അ​തെ​ല്ലാം ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍​ക്ക് പു​റ​ത്തു​മ​തി​യെ​ന്നാ​ണ് ച​ട്ടം. അ​ന​ധി​കൃ​ത​ പാ​ര്‍​ക്കിം​ഗ് ന​ട​ത്തി​യാ​ലും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടാ​ലും പോ​ലീ​സി​ല്‍ നി​ന്നും പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​ത്ത​രം സ​മീ​പ​ന​മെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു.

എ​ല്ലാ പ്രേ​സി​ക്യൂ​ട്ട​ര്‍​മാ​രും ഇ​ത്ത​ര​ത്തി​ല്‍ സ്വ​ന്തം വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യാ​ല്‍ അ​ത് നി​യ​മ​വ്യ​വ​സ്ഥ​മ​യാ​ടു​ള്ള വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു. ​സ​ര്‍​ക്കാ​രി​ല്‍​നി​ന്നു ശ​മ്പ​ളം പ​റ്റു​ന്ന​വ​ര്‍​ത​ന്നെ നി​യ​മം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കി​യി​ട്ടും പോ​ലീ​സോ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പോ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Related posts