വിട്ടുവീഴ്ചയില്ല; മിനിമം ചാര്‍ജ് 10 രൂപ! സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ സ്വകാര്യബസ് സമരം

കൊച്ചി: സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർധന അംഗീകരിക്കില്ലെന്നും 16 മുതൽ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വർധനയും സമരവും സംബന്ധിച്ച ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല.

Related posts